ഷാജി രാമപുരം
ന്യൂയോര്‍ക്ക്: കല, സ്‌പോര്‍ട്‌സ്, സാമൂഹ്യ സേവനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി 2017 ല്‍ ന്യൂയോര്‍ക്കില്‍ രൂപീകരിച്ച ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ വാര്‍ഷിക പിക്‌നിക്ക് വേറിട്ട അനുഭവമായി.
കോവിഡ് മഹാമാരി വിതച്ച വേദനയില്‍ ഇന്നും മോചനം ലഭിക്കാത്ത ഈ നാളുകളില്‍ ന്യുയോര്‍ക്കിലെ ഒരുപറ്റം ചെറുപ്പക്കാര്‍ മാത്രം നേതൃത്വം നല്‍കുന്ന നൈമ എന്ന സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുള്ള പിക്‌നിക്ക് ഈ വര്‍ഷം ന്യൂയോര്‍ക്കിലെ ഐസെന്‍ഹോവര്‍ പാര്‍ക്കില്‍ വെച്ച് ആഗസ്റ്റ് 29 ഞായറാഴ്ചയാണ് നടത്തപ്പെട്ടത്.
വിവിധ ഗെയിംമുകള്‍, എന്റര്‍റ്റൈന്‍മെന്റ് പ്രോഗ്രാമുകള്‍, ബാര്‍ബിക്യു എന്നിവയാല്‍ ആനന്ദകരമായ ഒരു അനുഭവമാണ് പങ്കെടുത്ത അന്‍പതില്‍പരം അംഗങ്ങള്‍ക്ക് അനുഭവപ്പെട്ടത്.
പ്രസിഡന്റ് ജേക്കബ് കുര്യന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് ലാജി തോമസ്, ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ജോഷ്വാ, സെക്രട്ടറി സിബു ജേക്കബ്, ട്രഷറാര്‍ ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പിക്‌നിക്കിന് മാത്യു വര്‍ഗീസ്, സാം തോമസ് എന്നിവര്‍ കണ്‍വീനറുന്മാരായി പ്രവര്‍ത്തിച്ചു.