Friday, October 18, 2024

HomeAmericaറവ.ഫാ.രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയെ അനുമോദിച്ചു

റവ.ഫാ.രാജൂ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പയെ അനുമോദിച്ചു

spot_img
spot_img

ഷാജി രാമപുരം

ഡാലസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ കാതോലിക്കേറ്റ് കോളേജ് അലംനൈ അസോസിയേഷന്‍ ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു തോമസിന്റെ (ലോസണ്‍ ട്രാവല്‍സ്) അധ്യക്ഷതയില്‍ കൂടി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോര്‍എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ റവ.ഫാ. രാജൂ ഡാനിയേല്‍ കോര്‍എപ്പിസ്‌കോപ്പയെ അനുമോദിച്ചു.

അലംനൈ അസോസിയേഷന്റെ അഡ്വൈസറി ചെയര്‍മാന്‍ പി.ടി.മാത്യു, പ്രൊഫ.സോമന്‍ ജോര്‍ജ് (റിട്ട.പ്രൊഫ.സെന്റ്.സ്റ്റീഫന്‍സ് കോളേജ്,പത്തനാപുരം) എന്നിവര്‍ അനുമോദിച്ച് സംസാരിച്ചു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന സണ്ണി സഖറിയായുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സംഘടനയുടെ കഴിഞ്ഞ നാളത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അവതരിപ്പിച്ചു.

ശ്രീമതി.സാലി തമ്പാന്‍ (പബ്ലിക് റിലേഷന്‍ കണ്‍വീനര്‍) സ്വാഗതവും, ലിന്‍സ് പീറ്റര്‍ നന്ദിയും രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments