Sunday, September 8, 2024

HomeAmericaക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനം 12-ന്

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനം 12-ന്

spot_img
spot_img

വിവിന്‍ ഓണശേരില്‍

കാലിഫോര്‍ണിയ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (കെസിസിഎന്‍സ) സില്‍വര്‍ ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 12-ന് നടക്കും.

അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന സാന്‍ഹൊസെയിലേക്ക് എഴുപതുകളിലാണ് ക്‌നാനായക്കാര്‍ കടന്നുവരുന്നത്. 1996 സെപ്റ്റംബര്‍ 14-ന് അന്ന് സാന്‍ഹൊസെയില്‍ ഉണ്ടായിരുന്ന എല്ലാ ക്‌നാനായക്കാരും ഒത്തുചേര്‍ന്ന് നമ്മുടേതായ ഒരു സംഘടന രൂപീകരിക്കുന്നതിനുവേണ്ടി ചര്‍ച്ചകള്‍ നടത്തി.

1997 ജൂണ്‍ 22-ന് സാന്‍ഹൊസെയിലെ സെന്റ് ജൂലി പള്ളിയില്‍ വച്ചു ഫാ. ജയിംസ് കുടിലിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുയോഗത്തില്‍ ജോയി മറ്റത്തിലിന്റെ നേതൃത്വത്തില്‍ കെസിസിഎന്‍സി എന്ന സംഘടന ആരംഭിച്ചു.

എല്ലാവര്‍ഷവും പിക്‌നിക്ക്, ക്രസ്മസ് ആഘോഷങ്ങള്‍, കലാ-കായിക വിനോദങ്ങള്‍, വാര്‍ഷിക പ്രോഗ്രാമുകള്‍ തുടങ്ങിയ വിവിധ ഇനം പരിപാടികള്‍ സംഘടന നടത്തിവരുന്നു. കിഡ്‌സ് ക്ലബ്, കെസിവൈഎല്‍എന്‍സി, കെസിസിഎന്‍സി വിമന്‍സ് ഫോറം, യുവജനവേദി എന്നീ സഹ സംഘടനകളും ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് കെസിസിഎന്‍സി രൂരീകരിക്കുകയും തനിമയിലും ഒരുമയിലും സമുദായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് 24 വര്‍ഷം പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുകയാണ്.

സെപ്റ്റംബര്‍ 12-ന് നടക്കുന്ന സില്‍വര്‍ ജൂബിലി പ്രവര്‍ത്തനോദ്ഘാടനം കെസിസിഎന്‍എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. കീനോട്ട് സ്പീക്കറായി മിസോറി സിറ്റി മേയറും കെസിവൈല്‍ നോര്‍ത്ത് അമേരിക്കയുടെ ആദ്യ പ്രസിഡന്റുമായ റോബിന്‍ ഇലക്കാട്ട്, പതാക ഉയര്‍ത്തല്‍ വിശുദ്ധ കുര്‍ബാന കെസിസിഎന്‍സി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ നിര്‍വഹിക്കും, പ്രോഗ്രാം അധ്യക്ഷന്‍ വിവിന്‍ ഓണശേരില്‍ (കെസിസിഎന്‍സി പ്രസിഡന്റ്) തുടര്‍ന്ന് 25 പേരുടെ മാര്‍ഗ്ഗംകളി, 25 പേരുടെ ചെണ്ടമേളം, യുവജനങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാം, ക്‌നായി തോമയുടെ പ്രതിമ അനാശ്ചാദനം, മുന്‍ കെസിസിഎന്‍സി ഭാരവാഹികളെ ആദരിക്കല്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 12-ന് നടക്കുന്ന സില്‍വര്‍ ജൂബിലി ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments