Friday, October 18, 2024

HomeAmericaഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം: ഫോമാ നേതൃത്വത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം: ഫോമാ നേതൃത്വത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

ഫോമാ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജോണ്‍ സി വര്‍ഗ്ഗീസ് വിളിച്ചു കൂട്ടിയ ഫോമയുടെ മുന്‍കാല പ്രസിഡന്റുമാരും, ഫോമയിലെ വിവിധ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത വിശേഷാല്‍ യോഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു.

ഫോമയ്ക്കും ഫോമയുടെ നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഒറ്റക്കെട്ടായി നേരിടാനും, നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം ഐക്യകണ്ഡേന പ്രമേയം പാസാക്കി.

അനിയന്‍ ജോര്‍ജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കര്‍മ്മ പരിപാടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിക്കുകയും പ്രമേയം ആഹ്വാനം ചെയ്തു. അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ സി.വര്‍ഗ്ഗീസ് അവതരിപ്പിച്ച പ്രമേയം മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു പിന്തുണച്ചു.

യോഗത്തില്‍ മുന്‍പ്രസിഡന്റുമാരും വിവിധ കൌണ്‍സില്‍ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കള്‍ പങ്കെടുത്തു..

യോഗത്തില്‍ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍മാന്‍ ജോണ്‍ സി.വര്‍ഗ്ഗീസ് (സലിം), കംപ്ലയന്‍സ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗ്ഗീസ് ,ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യു ചരുവില്‍,മുന്‍ ഫോമാ പ്രസിഡന്റ്മാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് ബേബി ഊരാളില്‍, ജോര്‍ജ്ജ് മാത്യു, ബെന്നി വാച്ചാച്ചിറ, അഡ്വൈസറി കൗണ്‍സില്‍ സെക്രട്ടറി: ബബ്‌ലു ചാക്കോ, വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ജോയിന്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോസഫ്, കംപ്ലയന്‍സ് കമ്മറ്റി സെക്രട്ടറി ഡോക്ടര്‍ ജഗതി നായര്‍, വൈസ് ചെയര്‍ തോമസ് കോശി, മെമ്പര്‍ സണ്ണി പൗലോസ്, ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസ്, വൈസ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ അംഗങ്ങളായ തോമസ് മാത്യു, ബാബു മുല്ലശ്ശേരി, ഫോമാ രജിസ്‌റ്റേര്‍ഡ് ഏജന്റ് എം.ജി.മാത്യു( ഹൂസ്റ്റണ്‍) എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments