എ.എസ് ശ്രീകുമാര്‍
കാന്‍കൂണ്‍: ഫോമായുടെ ഏഴാമത് ഫാമിലി കണ്‍വന്‍ന് മറ്റന്നാള്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വര്‍ണക്കൊടി ഉയരും. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ മാമാങ്കത്തില്‍ സാന്നിധ്യമറിയിക്കുന്നതിനായി വിശിഷ്ട അതിഥികളും ആതിഥേയരും കുടുംബാംഗങ്ങളുമെല്ലാം അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാന്‍കൂണിലെ മൂണ്‍ പാലസില്‍ എത്തിത്തുടങ്ങി.
മൂണ്‍ പാലസിലെ കേരള നഗര്‍, അബ്ദുള്‍ കലാം നഗര്‍, ചങ്ങമ്പുഴ നഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വര്‍ണാഭമായ പരിപാടികളില്‍ കേരള ജലവിഭവ ശേഷി മന്ത്രി റോഷി അഗസ്റ്റിന്‍, ഡി.ജി.പി (എസ്.എച്ച്.ആര്‍.സി) ടോമിന്‍ തച്ചങ്കരി ഐ.പി.എസ്, ദലീമ ജോജോ എം.എല്‍.എ, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുന്‍ കേന്ദ്ര മന്ത്രി നെപ്പോളിയന്‍, സിനിമ സംവിധായകന്‍ കെ മധു, ഗായകന്‍ എം.ജി ശ്രീകുമാര്‍, നടന്‍ സുരാജ് വെഞ്ഞാറമൂട്, ഡാന്‍സര്‍ നീരവ് ബോലേച്ച, ഗായകന്‍ അബിദ് ആനന്ദ്, ഗായിക അഖില ആനന്ദ് തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് രജിസ്‌ട്രേഷനോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് 1.30 മതല്‍ 2 മണിവരെയാണ് താലപ്പൊലിയും വാദ്യഘോഷങ്ങളോടെയുമുള്ള വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര. 3 മുതല്‍ 4 വരെ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനമാണ്.
സാന്ത്വനസംഗീതം ഗ്രാന്റ് ഫിനാലെ, നീരവ് ബോലേച്ചയുടെ ഡാന്‍സ് നൈറ്റ്, മെഗാ തിരുവാതിര, മെക്‌സിക്കന്‍ കള്‍ച്ചറല്‍ ഷോ, ചാര്‍ളി ചാപ്ലിന്‍ നാടക അവതരണം, സുരാജ് വെഞ്ഞാറമ്മൂട് ഷോ, അഖില ആനന്ദ്, അബിദ് അന്‍വര്‍ എന്നിവര്‍ ഒരുക്കുന്ന സംഗീത സന്ധ്യ, ചിരിയരങ്ങ്, മീഡിയ സെമിനാര്‍, വിമന്‍സ് എംപവര്‍മെന്റ് പ്രോഗ്രാം, ബിസിനസ് ലോഞ്ച് തുടങ്ങിയവ പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു.
ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍, മലയാളി മങ്ക, മിസ് ഫോമാ തുടങ്ങിയ മത്സരങ്ങള്‍ കണ്‍വന്‍ഷനിലെ ഹൈലൈറ്റ് ആയിരിക്കും. സെപ്റ്റംബര്‍ നാലാം തീയതി വൈകിട്ട് 6.30 മുതല്‍ 8 മണിവരെയാണ് ക്ലോസിങ്ങ് സെറിമണിയും ബാങ്ക്വിറ്റും. രാത്രി 8.45 മുതല്‍ 11.45 വരെ എം.ജി ശ്രീകുമാര്‍ മ്യൂസിക് നൈറ്റ്. സെപ്റ്റംബര്‍ 5-ാം തീയതി രാവിലെ 9.00 മുതല്‍ 10.00 മണിവരെ ഫോമാ ജോയിന്റ് നാഷണല്‍ കമ്മറ്റി മീറ്റിങ്ങ് ഉണ്ടായിരിക്കുന്നതാണ്.