മോന്‍സി ചാക്കോ(പി.ആര്‍.ഓ.)
ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 17-2022 ശനിയാഴ്ച 6.PM-8PM വരെ ഡെസ്പ്ലെയിന്‍സിലുള്ള ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ ( 240-Pott Rd, Desp))വച്ച് നടത്തപ്പെടുന്നതാണ്.
എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായ We are in the master’s hand’ (Jeremiah 18:1-12) എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രാസംഗികനായി എത്തുന്നത്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനവും, അമേരിക്കന്‍ രാഷ്ട്രീയത്തിലും, ഉദ്യോഗസ്ഥ തലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന റവ.ഫാ. അലക്സാണ്ടര്‍ ജെ.കുര്യനാണ്.
ജീവിതത്തില്‍ പടിപടിയായി ദൈവം അനുഗ്രഹങ്ങള്‍ നല്‍കുമ്പോള്‍, താന്‍ വളര്‍ന്നു വന്ന സാഹചര്യം മറന്നുപോകാതെ, ആവോളം മറ്റുള്ളവരെ സഹായിച്ച്, വിശ്വാസവും, പ്രാര്‍ത്ഥനയും മുറുകെ പിടിച്ച് മുന്നേറുന്ന ലളിതമായ ജീവിതശൈലിയുടെ ആത്മീക ഉടമയാണ് റവ.ഫാ.അലക്സാണ്ടര്‍ ജെ.കുര്യന്‍.
ഈ ആത്മീയ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ജീവിതത്തില്‍ അനുഗ്രഹം പ്രാപിച്ച് നമ്മുടെ ജീവിതങ്ങളെ കുറച്ചുകൂടെ ക്രമീകരിച്ച് ജീവിച്ചാല്‍ ഈ കണ്‍വെന്‍ഷന്‍ ഇടയാകട്ടെ. ചിക്കാഗോയിലുള്ള എല്ലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റേയും പ്രാര്‍ത്ഥനയും, സഹകരണവും ചിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനുമായി കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഫാ.തോമസ് മാത്യൂ 214-597-8604, സാം തോമസ്-630-935-7355, ബിനോയി സ്റ്റീഫന്‍-312-513-2361 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.