Wednesday, March 12, 2025

HomeAmericaഡാളസ് സഹൃദ വേദിയുടെ ഓണാഘോഷം മനം കവർന്നു. രുചി കൂട്ടുകളുടെ ഓര്‍മ്മപ്പെരുന്നാളായിരുന്നു ഓണസദ്യ

ഡാളസ് സഹൃദ വേദിയുടെ ഓണാഘോഷം മനം കവർന്നു. രുചി കൂട്ടുകളുടെ ഓര്‍മ്മപ്പെരുന്നാളായിരുന്നു ഓണസദ്യ

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്:ആഗസ്റ് 26 ശനിയാഴ്ച്ച രാവിലെ ഡാളസ് സൗഹൃദ വേദി കൊണ്ടാടിയ ഓണാഘോഷം മേന്മയുടെ തിളക്കമായി പര്യവസ്സാനിച്ചു. പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാളസിലെ കലാ സാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ശ്രീ. ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാളസ് സൗഹൃദവേദി സെക്രട്ടറി ശ്രീ. അജയകുമാർ സ്വാഗതം ആശംസിച്ചു.

ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർഡെന്റൽ ക്ലിനിക് ഉടമയുമായ ഡോ.എബിജേക്കബ്, കലാ സാംസ്‌കാരിക നേതാവും,ഡാളസ്മലയാളികളുടെ വിശ്വസ്ത റിയൽഎസ്റ്റേറ്റ്& മൊട്ടഗേജ് ലോൺ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി

പ്രസിഡണ്ട് എബി തോമസ് , ചീഫ്ഗസ്റ്റ് ശ്രീ ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ.എബി ജേക്കബ്, ഗ്രന്റ് സ്പോൺസർ ശ്രീ ജോസിന്ജോർജ്, സെക്രട്ടറി അജയകുമാർ പ്രോഗ്രാംഎം.സി ശ്രീമതിസുനിത എന്നിവർ നിലവിളക്ക് നിലവിളക്കു കത്തിച്ചു കലാപരിപാടികൾക്ക് തുടക്കം ഇട്ടു.

പ്രശസ്തിയുടെകുതിപ്പിലേക്കു കയറി കൊണ്ടിരിക്കുന്ന ഡാളസിലെ ഗായകൻ അലക്സാണ്ടർ പാപ്പച്ചൻ അതി മനോഹരമായഓണപ്പാട്ട് പാടി സദസിന്റെ പ്രശംസ പിടിച്ചു പിടിച്ചു പറ്റി.

പ്രോഗ്രാം എം.സി ശ്രീമതി സുനിത ജോർജ് പട്ടു പാടി,ഡാൻസ് ചെയ്തു സ്റ്റേജില്എത്തിയതോടു കൂടി കലാ പാടികൾക്കു ഓരോന്നായി തുടക്കം ഇട്ടു.

ഓണാഘോഷ പരിപാടികൾ കാണുവാനും സദസിനെ ആശീർവദിക്കുവാനുമായി എത്തിച്ചേർന്ന മഹാബലിതമ്പുരാന്റെ എഴുന്നള്ളത്തു ഒരു വിസ്മയകാഴ്ചയായി സദസ്സിനു അനുഭവപെട്ടു.താലപ്പൊലിഏന്തിയ ബാലിക ബാലന്മാരുടെയും വനിതകളുടെയുംഅകമ്പടി ചാർത്തി വാദ്യഘോഷചെണ്ടമേള സംഘത്തോടൊപ്പം ആയിരുന്നു മഹാബലി തമ്പുരാൻസ്റ്റേജിലേക്ക് എഴുന്നളിയത്.

പരിപാടികളുടെതുടക്കം എന്ന നിലയിൽ കാണികളെഅതിശയിപ്പിക്കുന്ന അതിമനോഹരമായ തിരുവാതിര കളി സ്റ്റേജിൽഅവതരിപ്പിച്ചത് മിസ്.രാഖി & ടീംആയിരുന്നു.

തുടന്ന് സദസ്സിനു വിനോദം പകർന്നുകൊടുത്തു കൊണ്ട് സജി കോട്ടയാടിയിൽ മലയാളസിനിമ താരങ്ങളെ അനുകരിച്ചു മിമിക്രി അവതരിപ്പിച്ചു. മികച്ചപ്രകടനം സദസിന്റെ കൈയടി വാങ്ങി കൂട്ടി. ടോം കറുകച്ചാലിന്റെ ഹാസ്യാനുകരണ പ്രകടനവും ഗംഭീരമായിരുന്നു.

കാണികളെ ആശ്ചര്യഭരിതമാക്കിയ മുഹൂർത്തം ആയിരുന്നു പൂജാ ജയന്ത് എന്ന കുട്ടിയുടെ ഭരതനാട്യം ഡാൻസ്. മികച്ച പ്രകടനം കാഴ്ചവെച്ച പൂജക്ക്‌ നിലക്കാത്ത കരഘോഷത്തിലൂടെ സദസ്യരുടെ അഭിനന്ദനം ഏറ്റു വാങ്ങി.

ഷെജിൻ ബാബു, രഞ്ജിത് എബ്രഹാം, ഷാജി തോമസ് തുടങ്ങിയവർ ശ്രുതി മധുരമായ പാട്ടുകൾ പാടിമലയാളി മനസുകളിൽ സ്ഥാനം ഉറപ്പിച്ചു

പരിപാടികളിൽ അതി ശ്രേദ്ധേയം ആയിരുന്നു പ്രൊ.ജെയ്സി ജോർജ് & ടീം അവതരിപ്പിച്ച വില്ലടിച്ചാം പാട്ട്. നാടൻ സംസ്കാരം പുതു തലമുറയെ ഓർമ്മപ്പെടുത്തൽആയിരുന്നു ഈ പുരാതനമായകലയിലൂടെ പ്രകടമായത്. മാത്യു മത്തായി, ജോർജ് വറുഗീസ് , വിനു പിള്ള, ദീപതോമസ്, ലിൻസി വിനു, ജെൻസിതോമസ് ജാൻസി കണ്ണങ്കര തുടങ്ങിയഎട്ടു അംഗങ്ങളുള്ള ഈ ടീം നടത്തിയ അഭ്യാസം കാണികളുടെ നീണ്ടകൈയടി ഏറ്റുവാങ്ങിയതോടൊപ്പം ഡാളസ് സൗഹൃദ വേദിസെക്രട്ടറി അജയകുമാർ പ്രത്യേകഅനുമോദനം അറിയിക്കുകയും ചെയ്തു.

സാബു കിച്ചൺ സ്പോൺസർ ചെയ്തഓണക്കോടികൾ നറുക്കെടുപ്പിലൂടെ ചീഫ് ഗസ്റ്റ് ശ്രീജോസ് ഓച്ചാലിൽ പ്രസിഡണ്ട്എബി തോമസ് എന്നിവർസമ്മാന ദാനം നിർവഹിച്ചു. തുടർന്ന് ട്രഷറർ ശ്രീ ബാബു വർഗീസ്കൃതജ്ഞത അറിയിച്ചു.

രുചി കൂട്ടുകളുടെ ഓര്മപ്പെരുനാളിയിരുന്നു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ഓണ സദ്യ.നടൻ ശൈലിയിൽ ഇലയിൽവിളമ്പിയ ഊണ് ഏവർക്കും നൂറു നല്ല അഭിപ്രായമായിരുന്നു. ഓണ സദ്യപ്രത്യേക രീതിയിൽ വിഭവം ചെയ്തു തന്നതു കാരോൾട്ടൻ ജോസ്സിലുള്ള സാബു കിച്ചൺ ആയിരുന്നു.

കലാ സംകാരിക നേതാക്കളായ ശ്രീ. ഗോപാല പിള്ള , ശ്രീ. ഷിജുഎബ്രഹാം, ശ്രീ ജോൺസൺ തലച്ചെല്ലൂർ, പ്രൊ.എലിസബെത്ത് ജോസഫ്, ശ്രീ. രാജു വറുഗീസ് ശ്രീമതിആൻസി തലച്ചെല്ലൂർ, ശ്രീസാം മേലെത്തു തുടങ്ങിയവർപ്രോഗ്രമിന്റെ ആദ്യാവസാനം വരെ സംബന്ധിച്ചു.

അത്യുത്‌കൃഷ്‌ടമായ പരിപാടികളുമായി രണ്ടരമണിക്കൂർ സമയം കാണികൾക്കു ഒരുക്കികൊടുത്തത് പുരാതന സ്മരണകളിൽ നിന്നുംചില ഓർമകളെ വീണ്ടും ഓർമിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. സാഹോദര്യത്തിന്റെയും ഒരുമയുടെയും തിരുവോണ സന്ദേശങ്ങൾ ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയിൽ പ്രകടമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments