(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: പിയാനോ (പെൻസിൽ വേനിയാ ഇൻഡ്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസഷൻ) ഹെൽത്ത് ഫെയർ, സെപ്റ്റംബർ പതിനാറാം തിയതി ശനിയാഴ്ച്ച, ഫിലഡൽഫിയ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ, രാവിലെ ഒമ്പതു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുന്നു.
സൗജന്യ ആരോഗ്യ പരിശോധനകൾ (Health Screening), ആരോഗ്യ പരിരക്ഷാ ക്ളാസുകൾ (Information Sessions), ആരോഗ്യ പാലന സേവനങ്ങൾ (Healthcare Services), രോഗ നിർണ്ണയ പരിശോധനകൾ (Health risk assessment), രോഗ പ്രതിരോധ കുത്തി വയ്പുകൾ (vaccinations), സൗജന്യ വൈദ്യ പരിശോധനകളും വൈദ്യ സഹായങ്ങളും (Free Consultations), സി പി ആർ – പെയ്സ് മേക്കർ (CPR and Pacemaker Classes) ക്ളാസുകൾ എന്നിവയാണ് പിയാനോ ഹെൽത്ത് ഫെയറിൽ ക്രമീകരിച്ചിരിക്കുന്നത്. വാക്സിനേഷൻസ് ആവശ്യമുള്ളവർ ഹെൽത് ഇൻഷൂറൻസ് കാർഡ് കൊണ്ടു വന്നാൽ എളുപ്പമാകും.
പിയാനോയിലെ നേഴ്സ് പ്രാക്റ്റീഷനർമാരും അഡ്വാൻസ്ഡ് പ്രാക്ടീസ് റെജിസ്റ്റേഡ് നേഴ്സസുമാരും ഉൾപ്പെടുന്ന ഏ പി ആർ എൻ കൗൺസിൽ (A P R N Council) എന്ന സമിതിയാണ്, ഹെൽത്ത് ഫെയറിനു നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : പിയാനോ ഏ പി ആർ എൻ കൗൺസിൽ ചെയർ ഡോ. ബിനു ഷാജിമോൻ (267-253-0136), പിയാനോ പ്രസിഡൻ്റ് സാറാ ഐപ്പ് (267-334-3788), പിയാനോ സ്ഥാപക പ്രസിഡൻ്റ് ബ്രിജിറ്റ് വിൻസൻ്റ് (215-528-9459).