ജോയി തുമ്പമണ്‍
ഹൂസ്റ്റൺ: സെപ്റ്റംബർ ഒന്നിനു സ്റ്റാഫോഡിലുള്ള അപ്നാ ബാസ്സാറിന്റെ ഓഡിറ്റോറിയത്തിൽ നടന്ന കൺസർവേറ്റീവ് ഫോറത്തിന്റെ ഉദ്ഘാടനം പോർട്ട്ബന്റ് കൗണ്ടി ചെയർമാൻ ഡോ. ബോബി ഇബിർലി നിർവഹിച്ചു. സാമൂഹ്യ, രാഷ്ട്രീയ തലങ്ങളിൽ ഇന്നു കാണുന്ന മൂല്യച്ചുതിക്കെതിരായി പോരാടുന്നതിനും കുടുംബമൂല്യങ്ങളും ദൈവവിശ്വാസവും ഉന്നത ചിന്തകളും ഉയർത്തിപ്പിടിക്കുന്ന ഒരുപറ്റം ആളുകളാണ് ടെക്സസ് കൺസർവേറ്റീവ് ഫോറത്തിന്റെ അംഗങ്ങൾ.
പ്രസിഡന്റ് റ്റോം വിരിപ്പൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. ചെയർമാൻ ഡാൻ മാത്യൂസ് ഈ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. ജനറൽ സെക്രട്ടറിമാരായി മാർട്ടിൻ ജോണും സാക്കി ജോസഫും പ്രവർത്തിക്കുന്നു.
വൈസ് പ്രസിഡന്റുമാരായി സൈമൺ മിസാ, രവി വർഗീസ്, ജീമോൻ ഇടവാടി, ജോനപ്പൻ എന്നിവർ പ്രവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിമാരായി സൈജു വറുഗീസ്, ട്രോണി ചെറുക്കര, പ്രിജീകുമാർ, ജിംസൺ മനായിൽ എന്നിവർ പ്രവർത്തിക്കും.
ട്രഷറാർ ബോബി കണ്ടത്തിൽ, ജോയിന്റ് ട്രഷറാർ ജോമോൻ, യൂത്തു റിപ്പബ്ലിക്കൻ മെംമ്പേഴ്സ് ക്രിസ് മാത്യൂസും കൂട്ടുകാരും സജീവമാണ്. മീഡിയ ഡയറക്റ്റേഴ്സായി ജോയി തുമ്പമൺ, ഫിന്നി രാജു ഹൂസ്റ്റൺ, രതി കാവാലിൽ എന്നിവരും പ്രവർത്തിയ്ക്കും. കമ്മ്യൂണിക്കേഷൻ ഡയറക്ടറായി ജയ്സൺ ജോസഫും മറ്റു പല ഉപദേശസമതി അംഗങ്ങളും പ്രവർത്തിക്കുന്നു.