Monday, December 23, 2024

HomeAmericaഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു

ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ(475 West Hartsdale Ave , Hartsdale , NY ) വെച്ച് ആഘോഷിക്കുബോൾ അത് ഒരു ചരിത്ര സംഭവം ആക്കുവാൻ കോർഡിനേറ്റർ ആയ ജോയി ഇട്ടനും കൾച്ചറൽ കോർഡിൻറ്റർ നിരീഷ് ഉമ്മനും, വൈസ് പ്രസിഡന്റ് ആന്റോ വർക്കിയും, ജോയിന്റ് സെക്രട്ടറി കെ . ജി . ജനാർദ്ദനനും ഉൾപ്പെടെയുള്ള ഒരു ടീം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കഥകളുടെ കാലവുമാണ് ഓണം, ഓരോയിരം കഥകളുടെ ഭാണ്ഡവും പേറി ഓണം എത്തുന്നു , പക്ഷേ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനെ സംബന്ധിച്ചടത്തോളം അത് ആഘോഷങ്ങളുടെ കാലമാണ്. അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം പ്രൗഢഗംബീരമായ രീതിയിൽ ആഘോഷിക്കുബോൾ നിങ്ങളുടെ ഓരോരുത്തരുടെയും സാനിധ്യം ഉണ്ടകണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

നാല്പത്തിഒൻപതു ഓണം കണ്ട അപൂർവ്വ മലയാളീ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. ഒന്നിനൊന്നു മെച്ചമായ രീതിയിൽ ആണ് ഓരോ ഓണം ആഘോഷിക്കുന്നത് .എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ സമർത്ഥമായ സദ്യകൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ അസോസിയേഷന്റെ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്. ഈ വർഷവും അതി വിപുലമായ രീതിയിൽ തന്നെ ആഘോഷം കൊണ്ടാടുബോൾ നിങ്ങൾ ഇല്ലാത് ഞങ്ങൾക്ക് എന്ത് ഓണം !!! എന്ത് ആഘോഷം!!!! അതുകൊണ്ട്തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും സാനിദ്യമാണ് ഞങ്ങൾക്കു ആവിശ്യം. പ്രേവശന പാസ്സ് ഇല്ലാത് നടത്തുന്ന ഓണം എന്ന പ്രേത്യേകതകുടിയുണ്ട് ഈ ഓണത്തിന്.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാ പരിപാടികളാണ്‌ ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌. അതിന് നേതൃത്വം നൽകുന്നത് ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് ആയ ദേവിക നായരും ലിസ ജോസഫ് ഉം ആണ്. മെഗാ തിരുവാതിരയും വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ് അത് അണിയിച്ചു ഒരുക്കുന്നത് ട്രൈസ്റ്റേറ്റിലെ പ്രസിദ്ധ ഡാൻസർ ആയ ബിന്ധ്യ ശബരിയോടൊപ്പം ഷീജ നിഷാദ് ആണ് പിന്നിൽ പ്രവർത്തിക്കുന്നത് . നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത് എന്ന് കോർഡിനേറ്റർ ആയ ജോയി ഇട്ടനും കൾച്ചറൽ കോർഡിൻറ്റർ നിരീഷ് ഉമ്മനും വൈസ് പ്രസിഡന്റ് ആന്റോ വർക്കിയും ജോയിന്റ് സെക്രട്ടറി കെ . ജി . ജനാർദ്ദനനും അറിയിച്ചു.

ഈ വര്‍ഷത്തെ ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് ,ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു എന്നിവരും അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments