Sunday, September 8, 2024

HomeAmericaജി-20: ബൈഡൻ ഇന്ത്യയില്‍ എത്താനിരിക്കെ ജില്‍ ബൈഡന് കോവിഡ്‌

ജി-20: ബൈഡൻ ഇന്ത്യയില്‍ എത്താനിരിക്കെ ജില്‍ ബൈഡന് കോവിഡ്‌

spot_img
spot_img

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജില്‍ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഡെലവെയറിലെ വസതിയില്‍ വിശ്രമത്തില്‍ തുടരുമെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടര്‍ എലിസബത്ത് അലക്സാണ്ടര്‍ അറിയിച്ചു.

അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.

ഈ ആഴ്ച കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും രോഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബൈഡൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ജില്‍ ബൈഡൻ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബര്‍ ഏഴിന് ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നും സെപ്റ്റംബര്‍ എട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയെ താൻ ഉറ്റുനോക്കുകയാണെന്ന് ബൈഡൻ പ്രതികരിച്ചിരുന്നു.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments