ജിന്‍സ് മാത്യു, റാന്നി
ഹൂസ്റ്റണ്‍: റിവര്‍സ്റ്റോണ്‍ മലയാളി അസോസിയേഷനായ ‘ഒരുമ’യുടെ ഓണാഘോഷം ഉത്സവ നിറവില്‍ കൊണ്ടാടി. നാല് വയസ് മുതല്‍ നാല്‍പ്പതില്‍ എത്തിയവര്‍ വരെ ഒത്തൊരുമയോടെ സര്‍ഗ്ഗാത്മക കലാ നിറവില്‍ നൃത്തച്ചുവടുകളുമായും സംഗീത മേളകളുമായും വേദിയില്‍ അരങ്ങേറിയപ്പോള്‍ നിറഞ്ഞ സദസ്സാകെ ആവേശ നിര്‍വൃതിയിലായി.
പ്രസിഡന്റ് ആന്റു വെളിയത്തിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ടോം വല്ലിക്കോടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐതീഹ്യത്തെ അനുസ്മരിച്ചുകൊണ്ട് മഹാബലിയുടെ സന്ദര്‍ശനം പുതിയ തലമുറയ്ക്ക് കൗതുകവും കേരളത്തിലെ പുരാതന സംസ്‌കാരത്തെക്കുറിച്ചുള്ള അറിവും നല്‍കി.
ഡിലു സ്റ്റീഫന്‍ സ്വാഗത പ്രസംഗവും ജിന്‍സ് മാത്യു നന്ദിയും പറഞ്ഞു. സോണി പാപ്പച്ചന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അനില്‍ കിഴക്കേവീട്ടില്‍, ജോണ്‍ ബാബു, രഞ്ചു സെബാസ്റ്റ്യന്‍, സെലിന്‍ ബാബു, ടിന്റു എല്‍ദോസ്, റിന്റു മാത്യു, ജിജി പോള്‍, ജിനോ ഐസക്ക്, ജോണ്‍, ജോസ് തോമസ്, പ്രഭു ചെറിയാന്‍, പ്രവീണ്‍ ജോസഫ്, സ്റ്റീവ്, മജേഷ് ജോണ്‍, ജോസഫ്, ജോബി, വിനോയി, ബിജു തോട്ടത്തില്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.