ജിനേഷ് തമ്പി
ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നു
ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം felicitation address നൽകും.
ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫെറൻസിൽ വെച്ചാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃനിരയെ തെരഞ്ഞെടുത്തത്
ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ് – അഡ്മിന്‍) , ഡോ റെയിന റോക്ക് (വൈസ് പ്രസിഡന്റ് – Org Development), ഏലിയാമ്മ അപ്പുകുട്ടൻ (വൈസ് പ്രസിഡന്റ് – Charity) ഡോ. നിഷാ പിള്ള (വൈസ് ചെയർ), സാബു കുര്യന്‍ (വൈസ് ചെയർ), സിസിലി ജോയ് (ജോയിന്റ് ട്രഷറർ), സരൂപ അനിൽ (ജോയിന്റ് സെക്രട്ടറി) , മിലി ഫിലിപ്പ് (വനിതാ ഫോറം പ്രസിഡന്റ്) ,സോമൻ ജോൺ തോമസ് (ചാരിറ്റി ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്) , ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ് , സന്തോഷ് എബ്രഹാം (മീഡിയ ചെയർമാൻ) , ശ്രീകല നായർ ( വനിതാ ഫോറം സെക്രട്ടറി), ഹരി നമ്പൂതിരി (അഡ്വൈസറി ബോർഡ് ചെയർമാൻ), വർഗീസ് എബ്രഹാം (അഡ്വൈസറി ബോർഡ് മെമ്പർ), തോമസ് മാത്യു (എത്തിക്സ് കമ്മിറ്റി ചെയർമാൻ)എന്നിവരാണ് പുതിയ അമേരിക്ക റീജിയൻ ഭാരവാഹികൾ
സെപ്റ്റംബർ 16 പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു