ജീമോൻ റാന്നി
ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു വേദിയാകും.
പരിപാടികൾ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും.
അന്നേ ദിവസം, കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടൻപാട്ടുകളും ഉൾപ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.
ഈ വര്‍ഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ‘ഓണസദ്യ’ 20 പതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സധ്യയായിരിക്കും.
ഓണാഘോഷങ്ങള്‍ വഴി സമഗ്രതയുടെയും, സ്നേഹത്തിന്റെയും, കൂട്ടായ്‍മയുടെയും സന്ദേശം പരത്തി, സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.