Thursday, December 19, 2024

HomeAmericaഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ...

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ സെക്രട്ടറി ചാക്കോ കുര്യൻ

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൊക്കാന ഫൗണ്ടേഷന്റെ ചെയർമാൻ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ ആയി സുധാ കർത്താ , ഫൗണ്ടേഷൻ സെക്രട്ടറി ആയി ചാക്കോ കുര്യൻ , കമ്മിറ്റിയിലേക്ക് ഡോ. ബ്രിജിത്ത് ജോർജ്, ഷാജു സാം എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണിയും ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും സംയുക്തയി അറിയിച്ചു.

ഫൗണ്ടേഷന്റെ ചെയർ ആയിനിയമിതനായ ഡോ . മാത്യു വർഗീസ് ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷർ , ഫൊക്കാന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ഡിട്രോയിറ്റ് കേരള ക്ലബിന്റെ പ്രസിഡന്റ് ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം കൂടിയായ അദ്ദേഹം
ഡിട്രോയിറ്റ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി , ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . . അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി ആനിമല്‍ വെറ്ററിനറി പ്രാക്ടീസ് നടത്തിവരുന്നു.അദ്ദേഹം ഭാര്യയുമൊത്തു ഡിട്രോയിറ്റിലാണ് താമസം.

വൈസ് ചെയർ ആയി തെരഞ്ഞെടുക്കപ്പെട്ട സുധാ കർത്താ ഫൊക്കാനയുടെ മുൻ ജനറല്‍ സെക്രട്ടറി ആണ് , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ് മെംബർ തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞകാല ഫൊക്കാന കണ്‍വന്‍ഷനുകളില്‍ വിവിധ കൺവെൻഷനുകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട് . ഫൊക്കാനയുടെ സീനിയർ നേതാവായ അദ്ദേഹം ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗം, മുന്‍ പ്രസിഡന്റ്, ഇന്‍ഡ്യ കൗണ്‍സിലിന്റെ ചെയര്‍ തുടങ്ങി നിരവധി മേഘലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം വിവിധ മേഘലകളിൽ പ്രവര്‍ത്തന വൈവിധ്യം തെളിയിയിച്ചിട്ടുണ്ട് . അമേരിക്കയിലെ അറിയപ്പെടുന്ന സി പി എ ആയ സുധ കർത്ത ഫിലാഡല്‍ഫിയായിലും ന്യൂ യോർക്കിലും സ്വന്തമായി അക്കൗണ്ടിങ് സ്ഥാപനങ്ങൾ നടത്തുന്നു.

ഫൗണ്ടേഷൻ സെക്രട്ടറിആയി തെരെഞെടുക്കപെട്ട ചാക്കോ കുര്യൻ ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു വരുന്ന മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൺവെൻഷൻ ചെയർ, കമ്മിറ്റി മെംബേർ , ഓഡിറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് . ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ (ഓർമ്മ) പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനാണ്.ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെന്നപോലെ ബിസിനസ് രംഗത്തും വൻ നേട്ടങ്ങളുണ്ടാക്കിയ അദ്ദേഹം ഫ്ലോറിഡയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സ് കാരൻ കൂടിയാണ്.

ഡോ. ബ്രിജിത്ത് ജോർജ് ഫൊക്കാനയുടെ വിമെൻസ് ഫോറം ചെയർ ആയി പുതുമയാർന്ന ഒരു പ്രവർത്തനം കാഴ്ചവെക്കുകയും മറ്റ്‌ സംഘടനകൾക്കു മാതൃകയാക്കാവുന്ന നേതൃത്വ പാടവം കാഴ്ചവെച്ച വ്യക്തിയാണ് . സി. എം.എ യിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കല-സാംസ്‌കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു.. 2012ൽ ഹ്യൂസ്റ്റനിൽ വച്ച് നടന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ മലയാളി മങ്ക കോർഡിനേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു . മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ഫൊക്കാനക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്.

ഷാജു സാം അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും കഴിഞ്ഞ മുന്ന് പതിറ്റാണ്ടായി വാള്‍സ്ട്രീറ്റിലെ ഒരു പ്രമുഖ കമ്പനിയിൽ കണ്‍ട്രോളര്‍ ആയി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് . കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്കിന്റെ സജീവ പ്രവർത്തകനും രണ്ടു തവണ പ്രസിഡന്റ് ആവുകയും ഫൊക്കാനയിലും നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം ന്യൂ യോർക്കിലെ ഒരു പ്രമുഖ വോളിബോൾ ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് .

ഈ വർഷം ന്യൂ യോർക്കിൽ നടന്ന വോളിബോൾ മത്സരവും ഷാജു സാമിന്റെ നേതൃത്വത്തിൽ ആണ് നടന്നത് . അന്തര്‍ദേശീയ സംഘടനായ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബിന്റെ നോര്‍ത്ത് അമേരിക്കയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മികവ് കൊണ്ട് ഷാജു സാമിനെ വൈസ്മെന്റെ ഇന്റര്‍നാഷണല്‍ തലത്തിൽ ഉയർത്തപ്പെടുകയുണ്ടായി. നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള അദ്ദേഹം സാമുദായിക തലത്തിലും അറിയപ്പെടുന്ന വ്യക്തിയാണ് . ന്യൂ യോർക്കിലെ ഒരു പ്രമുഖ അക്കൗണ്ടിങ് സ്ഥാപനത്തിന്റെ ഉടമകൂടിയാണ് അദ്ദേഹം.

ഫൊക്കാന ഫൗണ്ടേഷന്റെ ഭാരവാഹികൾ ആയി തെരഞ്ഞെടുത്ത ഡോ . മാത്യു വർഗീസ് , സുധാ കർത്താ, , ചാക്കോ കുര്യൻ , ഡോ. ബ്രിജിത്ത് ജോർജ്, ഷൈജു സാം എന്നിവരെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മറ്റിയും ട്രസ്റ്റീ ബോർഡും അഭിനന്ദിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ,ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് , ട്രസ്റ്റീ വൈസ് ചെയർ സതീശൻ നായർ , ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് എന്നിവരും അഭിനന്ദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments