Monday, September 16, 2024

HomeAmericaരാഹുൽ ഗാന്ധിക്ക് ഡാളസ്  അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം 

രാഹുൽ ഗാന്ധിക്ക് ഡാളസ്  അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം 

spot_img
spot_img

പി പി ചെറിയാൻ

ഡാളസ് :ഡാളസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മുൻ കോൺഗ്രസ്  പ്രസിഡന്റും   ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ  രാഹുൽ ഗാന്ധിക്ക്  ഊഷ്മള സ്വീകരണം.  ഡാളസ് സന്ദർശനത്തിനു ശനിയാഴ്ച രാത്രി 9  മണിയോടെയാണ് വിമാനത്താവളത്തിൽ  രാഹുൽ ഗാന്ധി എത്തിച്ചേർന്നത് . എ ഐ സി സി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ ,കോൺഗ്രസ് നേതാക്കളായ സാം പിട്രോഡ , മൊഹിന്ദർ സിങ് , ജോർജ് എബ്രഹാം ,സന്തോഷ് കാപ്പിൽ ,സാക് തോമസ് ,മാത്യു നൈനാൻ, ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, തുടെങ്ങി നിരവധി പേർ  രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നു.

യുഎസ്എ കോൺഗ്രസ് പ്രവർത്തകരുടെ  നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട്  4 മണികു ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ  നടത്തപെടുന്ന സ്വീകരണ സമ്മേളനം വിജയയ്പ്പിക്കുന്നതിനുള്ള   പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി  സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments