Thursday, September 19, 2024

HomeAmericaലോങ് ഐലന്റില്‍ ഇന്ത്യന്‍ കുടുംബത്തിലെ സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ

ലോങ് ഐലന്റില്‍ ഇന്ത്യന്‍ കുടുംബത്തിലെ സഹോദരിമാര്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ

spot_img
spot_img

ലോങ്ങ് ഐലന്‍ഡ്: ഇന്ത്യന്‍ കുടുംബത്തിലെ രണ്ടും നാലും വയസ്സുള്ള സഹോദരിമാര്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിന്‍ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്.  ഹോള്‍ട്ട്സ്വില്‍, ഫെയര്‍ഫീല്‍ഡ് ടൗണ്‍ഹൗസിന് സമീപം ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം ഉണ്ടായതെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു.

അമ്മ ഉറങ്ങിക്കിടമ്പോള്‍ അപാര്‍ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ സമീപത്തുള്ള കുളത്തില്‍ വീണാണ് ദുരന്തം സംഭവിച്ചത്. കുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി ലഭിച്ച ഉടന്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമെങ്കില്‍ (631) 8526392 എന്ന നമ്പറില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments