Friday, September 20, 2024

HomeAmericaഇന്ത്യയുടെ അടിത്തറ ഭരണഘടന: ഭരണഘടനയെ ആക്രമിക്കുന്നവരെ ജനം തള്ളും: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ അടിത്തറ ഭരണഘടന: ഭരണഘടനയെ ആക്രമിക്കുന്നവരെ ജനം തള്ളും: രാഹുല്‍ ഗാന്ധി

spot_img
spot_img

ഡാലസ്: ഇന്ത്യയുടെ അടിത്തറ ഭരണഘടനയാണെന്നും ആ ഭരണഘടനയെ ആക്രമിക്കുന്നവരെ ജനം തള്ളുമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മൂന്നു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ ടെക്‌സാസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളും ആദരവും വിനയവുമാണ് ഏതൊരു ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ സവിശേഷത. ജാതിയുടേയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യ അവകാശം വിഭാവനം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പാരമ്പര്യത്തേയോ ഭരണഘടനയേയോ ആരെങ്കിലും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ അതിനു തിരിച്ചടി നല്കുമെന്ന് ചരിത്രം തന്നെ സാക്ഷിയാണ.

സ്‌നേഹവും ബഹുമാനവും വിനയവും ആണ് തന്റെ സന്ദേശമെന്നു പറഞ്ഞ രാഹുല്‍ ഈ മൂല്യങ്ങള്‍ പകരുകയെന്നതാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തനിക്കു ചെയ്യാനുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. .

ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും പറയുന്നത് ഇന്ത്യ ഒരു ഒറ്റ ആശയം മാത്രമാണെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നത് ഇന്ത്യ ഒട്ടേറെ ആശയങ്ങള്‍ കൂടിച്ചേര്‍ന്നതാണ് എന്നാണ്. അതാണ് ഇന്ത്യയുടെ സൗന്ദര്യം. പ്രവാസികളായി ഓരോ ഇന്ത്യക്കാരും അമേരിക്കയിലേക്ക് വന്നത് അഹങ്കാരം കൊണ്ടല്ല, വിനയവും സ്‌നേഹവും കൊണ്ടാണ്.’

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നിര്‍ണായകമെന്നു പറഞ്ഞ രാഹുല്‍ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ടത് രണ്ടു രാജ്യങ്ങളുടേയും ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും സംസ്ഥാനങ്ങള്‍ക്ക് ഏറെപ്രാധാന്യം നല്കി ഭരണം നടത്തുന്ന രാജ്യങ്ങളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments