Thursday, September 19, 2024

HomeAmericaഫ്ലോറിഡയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ പരിശ്രമിക്കുമെന്ന് ആവർത്തിച്ച് ട്രംപ്

ഫ്ലോറിഡയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ പരിശ്രമിക്കുമെന്ന് ആവർത്തിച്ച് ട്രംപ്

spot_img
spot_img

വാഷിങ്ടൺ: ഫ്ലോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാൻ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. യു.എസിലെ തെക്കൻ സംസ്ഥാനമായ ഫ്ലോറിഡയിൽ 21 വയസ്സിന് മുകളിലുള്ളവർക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.

തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.

‘ഞാൻ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിച്ചതിന് മുതിർന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്’ ട്രംപ് പറഞ്ഞു. മുതിർന്നവർക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉൽപ്പന്നത്തിലേക്ക് അനുമതി നൽകുമ്പോൾ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.

ഒരു ഫ്ലോറിഡിയൻ എന്ന നിലയിൽ, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാൻ വോട്ട് ചെയ്യും. സർക്കാർ അംഗീകൃത മരിജുവാന വിതരണക്കാർക്ക് ഈ വിഷയത്തിൽ നിയമങ്ങൾ പാസാക്കുന്നതിന് യു.എസ്. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങൾ കനത്ത എതിർപ്പ് പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments