Sunday, December 22, 2024

HomeAmericaമിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷവും വയനാടിനു കൈത്താങ്ങും സിനിമാതാരം ആന്‍ ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷവും വയനാടിനു കൈത്താങ്ങും സിനിമാതാരം ആന്‍ ആഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

spot_img
spot_img

റോയി നെടുംചിറ

ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് മോര്‍ട്ടന്‍ ഗ്രോവിലുളള സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ നടത്തും.

ഓണഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ പ്രശസ്ത സിനിമാതാരം ആന്‍ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.

അത്തപ്പൂക്കളം, ചെണ്ടമേളം, മാവേലിതമ്പുരാന്റെ സന്ദര്‍ശനം, എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകുട്ടും. തുടര്‍ന്ന് ഓണസദ്യയ്ക്കു ശേഷം സാംസ്‌ക്കാരിക സമ്മേളനം നടക്കും. ആഘോഷ വേളയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ധനസമാഹരണവും നടത്തപ്പെടും.

സാസ്‌ക്കാരിക സമ്മേളത്തിന് പ്രസിഡന്റ് റോയി നെടുംചിറ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പോള്‍സണ്‍ കുളങ്ങര, സെക്രട്ടറി മഹേഷ് കൃഷ്ണന്‍, ജോയിന്റ് .സെക്രട്ടറി വരുണ്‍ നായര്‍, ട്രഷറര്‍ സാബു തറത്തട്ടേല്‍, അസോസിയേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ പാട്ടപതി, യൂത്ത് കോര്‍ഡിനേറ്റര്‍ ടെസ്സ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ഓണാഘോഷ പരിപാടികളിലേക്ക് എവരേയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമായിരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments