Monday, December 23, 2024

HomeAmericaട്രംപ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മോശം സ്ഥിതിതിയിലെത്തിച്ചെന്നു കമല: കമലയ്ക്ക് മുന്നോട്ടു വെയ്ക്കാന്‍ സാമ്പത്തീക...

ട്രംപ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മോശം സ്ഥിതിതിയിലെത്തിച്ചെന്നു കമല: കമലയ്ക്ക് മുന്നോട്ടു വെയ്ക്കാന്‍ സാമ്പത്തീക നയങ്ങളില്ലെന്നു ട്രംപ്

spot_img
spot_img

വാഷിംഗ്ടണ്‍: ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് അമേരിക്കയുടെ സമ്പദ് വ്യവസ്ത ഏറ്റവും മോശമായ അവസ്ഥയിലെത്തിയതെന്നു കമലാ ഹാരീസും എന്നാല്‍ കമലയ്ക്ക് മുന്നോട്ടുവെയ്ക്കാന്‍ യാതൊരു സാമ്പത്തീക നയവുമില്ലെന്നു ഡൊണാള്‍ഡ് ട്രംപും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ആരംഭിച്ച ആദ്യസംവാദത്തിലാണ് ഇരുവരും സാമ്പത്തീക രംഗത്തെ ചുവടു പിടിച്ച് ചര്‍ച്ച ആരംഭിച്ചത്. മുന്‍ കാലങ്ങളില്‍ ട്രംപ് കോടീശ്വരന്‍മാര്‍ക്ക് നികുതി ഇളവു നല്കിയെന്ന ആരോപണം ഉന്നയിച്ച കമല താന്‍ പ്രസിഡന്റായാല്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 50 ശതമാനം നികുതി ഇളവ് കൊണ്ടുവരുമെന്നു വ്യക്തമാക്കി.
തന്റെ ഭരണകാലത്തെ സാമ്പത്തീക നയം എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണെന്നു പറഞ്ഞ ട്രംപ് കമലാ ഹാരീസിന് ഒരു സാമ്പത്തീക നയവും മുന്നോട്ടുവയ്ക്കാനില്ലെന്നു പരിഹസിച്ചു. ജോ ബൈഡന്റെ അതേ രീതി പിന്തുടര്‍ന്ന് അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ തന്നെ ഒന്നുമല്ലാതാക്കാനാണ് കമലയുടെ ശ്രമമെന്നും ട്രംപ് ആഞ്ഞടിച്ചു. തന്റെ വധശ്രമത്തിന് ഉത്തരവാദി ഡെമോക്രാറ്റുകളാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു മറുപടിയായി ട്രംപിന്റെ ക്രിമിനല്‍ കേസുകളാണ് കമല ചാര്‍ച്ചയില്‍ ഉയര്‍ത്തിത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി എട്ട് ആഴ്ച്ചകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments