Wednesday, September 18, 2024

HomeAmericaഫോണുകള്‍ പിടിച്ചെടുത്തതിനു പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷ്ണര്‍ എഡ്വേര്‍ഡ് കബന്‍ രാജിവെച്ചു

ഫോണുകള്‍ പിടിച്ചെടുത്തതിനു പിന്നാലെ ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷ്ണര്‍ എഡ്വേര്‍ഡ് കബന്‍ രാജിവെച്ചു

spot_img
spot_img

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷ്ണര്‍ എഡ്വേര്‍ഡ് കബന്‍ രാജിവെച്ചു. അന്വേഷണത്തിന്റെ ഭാഗമായി
ഫെഡറല്‍ ഏജന്റുമാര്‍ ഫോണ്‍ പിടിച്ചെടുത്തതിനു ഒരാഴ്ച്ചയ്ക്ക് ശേഷമാണ് രാജി.

കബന്‍ പദവിയില്‍ നിന്നും രാജിവെയ്ക്കാന്‍ കടുത്ത സമ്മര്‍ദം ഉള്ളതായി സൂചനകളുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്.

പോലീസ് കമ്മീഷ്ണര്‍ കബന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ തിരച്ചിലുകള്‍ക്കും ഫോണ്‍ പിടിച്ചെടുക്കലുകള്‍ക്കും കാരണമായ നാല് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

30 വര്‍ഷത്തിലേറെ സേവനത്തിനായി സമര്‍പ്പിക്കുകയും ഏറെ സ്‌നേഹിക്കുകയും ചെയ്ത വകുപ്പിലും ആളുകളിലും’ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കഴിയാതെ വരും എന്നതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് കമ്മീഷണര്‍ കബന്‍ ഇമെയിലില്‍ പറഞ്ഞു.

കബന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പ്രതികരണവുമായി രംഗത്തെത്തി സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവുമായി കബന്‍ സഹകരിക്കുമെന്നു അഭിഭാഷകരായ റസ്സല്‍ കപോണ്‍, റിബേക്ക ഡൊണാലെസ്‌കി എന്നിവര്‍ വ്യക്തമാക്കി. 2001ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കമ്മീഷണറുടെ ഇരട്ട സഹോദരന്‍ ജെയിംസ് കബന്റെ ഉടമസ്ഥതയിലുള്ള ഒരു നൈറ്റ്ക്ലബ് സെക്യൂരിറ്റി ബിസിനസ് ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ഏജന്റുമാര്‍ക്കൊപ്പം ആ ഓഫീസില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരും പരിശോധിക്കുന്നുണ്ട്. ഒരാള്‍ പറയുന്നതനുസരിച്ച് ജെയിംസ് കബന്റെ ഫോണും കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments