Wednesday, September 18, 2024

HomeAmericaയുഎസിലും കാനഡയിലും വന്‍തോതില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

യുഎസിലും കാനഡയിലും വന്‍തോതില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

spot_img
spot_img

വാഷിംഗ്ടണ്‍: വന്‍തോതില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് യുഎസിലെയും കാനഡയിലെയും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി. ഏകദേശം 1.7 ദശലക്ഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായാണ് ഫ്ളോറിഡ ആസ്ഥാനമായുള്ള ഒരു പേയ്‌മെന്റ് പ്രൊസസറായ സ്ലിം സിഡി ഉപഭോക്താക്കളെ അറിയിച്ചത്.
2023 ഓഗസ്റ്റ് മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലാണ് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്ന് സര്‍വീസ് ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച ഇമെയിലുകളില്‍ പറയുന്നു.

2024 ജൂണിലാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് കമ്പനി പറയുന്നു. വ്യക്തികളുടെ പേരുകള്‍, വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് എക്സ്പയറി തീയതികള്‍ എന്നിവയെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ട്.  ‘തിരിച്ചറിയല്‍ രേഖകളുടെ മോഷണവും’ ഇതുവഴി സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള സാധ്യതയും കമ്പനി ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്.

അതേസമയം ക്രെഡിറ്റ് കാര്‍ഡുകളുടെ സിവിവി നമ്പറുകള്‍ ആക്‌സസ് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കാത്തതാണ് ഉപഭോക്താക്കള്‍ക്കുള്ള ആശ്വാസം.
സിവിവി  വിവരങ്ങളില്ലാതെ, ഈ മോഷ്ടിച്ച കാര്‍ഡുവിവരങ്ങള്‍ ഉപയോഗിച്ച് വഞ്ചനാപരമായ ഇടപാടുകള്‍ നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് മറ്റു വഴികള്‍ തേടേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടവരില്‍ നിന്ന് കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ലഭിക്കാന്‍ ഹാക്കര്‍മാര്‍ ഇമെയിലുകളോ മെസേജുകളോ അയച്ചേക്കാമെന്നും അത്തരം മെയിലുകള്‍ ലഭിച്ചാല്‍ ജാഗ്രത പാലിക്കണമെന്നും കമ്പനി അറിയിച്ചു. സുരക്ഷയെക്കരുതി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ കാര്‍ഡ് റീ പ്ലേസ്മെന്റിന് ശ്രമിക്കുകയോ, ബാങ്കുമായോ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളുമായോ ബന്ധപ്പെടുകയോ ചെയ്യണമെന്നും സുരക്ഷാ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments