Wednesday, March 12, 2025

HomeAmericaസെന്റ് പോൾസ് പിക്നിക് ആനന്ദത്തിന്റെയും കളി തമാശയുടെയും ഉത്സവമാക്കി മാറ്റി

സെന്റ് പോൾസ് പിക്നിക് ആനന്ദത്തിന്റെയും കളി തമാശയുടെയും ഉത്സവമാക്കി മാറ്റി

spot_img
spot_img

ഡാളസ്:ഡാളസ് സെന്റ് പോൾസ് ഇടവക ഒരുക്കിയ പിക്നിക് തികച്ചും ആൽമീക ചൈതന്യത്തോടു കൂടി തന്നെ ഒരു ഉത്സവമാക്കി മാറ്റി. ഇടവക വികാരി ഷൈജു സി ജോയ് നേതൃത്വം നൽകിയ പിക്നിക് 160 -ൽ പരം അംഗങ്ങൾ പങ്കെടുത്തു വൻ വിജയമാക്കിയതിൽ ഇടവക ട്രസ്റ്റീഎബി തോമസ് വിനോദ് ചെറിയാൻ എന്നിവർ നന്ദിയും സ്നേഹവും അറിയിച്ചു.

പിക്നിക്കിന്റെ കൺവീനേഴ്സ് ആയി പ്രവർത്തിച്ച ജെഫ് തോമസ് ബിനു തരകൻ, ജിജോഷ് എന്നിവരുടെ പ്രവർത്തന വൈഭവം സെക്രട്ടറി അജു മാത്യുവിന്റെ അഭാവം പിക്നിക് പരിപാടികൾക്ക് തടസ്സമായില്ല. കൂടാതെ വൈസ് പ്രസിഡണ്ട് കുര്യൻ ഈശോ ഓൾ റൌണ്ട് മേൽ നോട്ടം നടത്തിയതും പിക്നിക്കിന്റെ വിജയത്തിന് ഒരു താങ്ങായി മാറി.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു കൂട്ടായ്മ ഈ ഒരു പിക്നിക്കിൽ പ്രകടമായിരുന്നു. 7 മണിക്കൂറിന്റെ പ്രോഗ്രാം പങ്കെടുത്തവരുടെ മനസ്സുകളെ വളരെയധികം സന്തോഷിപ്പിക്കുന്ന മറക്കാനാവാത്ത അനുഭവങ്ങളയിരുന്നു.വിവിധ പരിപാടികളുമായി വയസ്സിന്റെ അതിർവരമ്പുകൾ ഇടാതെ നടത്തിയ കലാ പരിപാടികൾ ഡാളസിലെ മറ്റു ചർച്ചുകൾക്കും സംഘടനകളും മാതൃകയായി.
വിനോദത്തിനു മാറ്റ് കൂട്ടിയ സുന്ദരിക്ക് ഒരു പൊട്ടു തൊടുന്ന കണ്ണ് കെട്ടിയുള്ള പരിപാടി രണ്ടു മണിക്കൂറുകളോളം നീണ്ടു നിന്നു.

പ്രായഭേദമെന്യേ കസേരകളി,പിഞ്ചു കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും മിഠായി പറക്കൽ, ദമ്പതിമാരോടുള്ള കുസൃതി ചോദ്യ മത്സരം, വടം വലി എന്നീ പരിപാടികൾ പിക്നിക്പങ്കാളികളുടെ മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റി
വിൻസെന്റ് ജോണിക്കുട്ടി കേറ്ററിംഗിന് വേണ്ട നേതൃത്വം നൽകി. കപ്പയും എല്ലുകറിയും ഈ പിക്‌നിക്കിലെ വെറൈറ്റി ഫുഡ് ആയിരുന്നു.

ഇപ്പോഴും നാവിൽ ആ രസം തുളുമ്പുകയാണ് എന്നു ഇത് കഴിച്ച പലരും ആഭിപ്രായപ്പെടുകയുണ്ടായി.
പൊട്ടി ചിരിയുടെയും വിനോദത്തിന്റെയും ഏഴു മണിക്കൂറുകൾ അവസാനിക്കുമ്പോൾ ഇടവകയുടെ ട്രസ്റ്റീ എബി തോമസ് പങ്കെടുത്ത ഏവർക്കും സംഘടകർക്കും നന്ദി രേഖപ്പെടുത്തി.
ഇടവക വികാരി റവ. ഷൈജു സി ജോയിയുടെ ആശിർവാദത്തോട് കൂടി പോഗ്രാം പര്യവാസനിച്ചു.

വാർത്ത:എബി മക്കപ്പുഴ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments