വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ കൂടിക്കാഴ്ച നടത്തി. റഷ്യൻ മണ്ണിൽ പാശ്ചാത്യരാജ്യങ്ങളുടെ ആയുധങ്ങൾ പ്രയോഗിക്കാൻ യുക്രൈനെ അനുവദിച്ചാൽ നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന പുതിന്റെ ഭീഷണി ചർച്ചയ്ക്കുശേഷം ബൈഡൻ തള്ളിക്കളഞ്ഞു.
പുതിന് യുദ്ധം ജയിക്കില്ലെന്നുറപ്പാണ്. നിലവിൽ പാശ്ചാത്യരാജ്യങ്ങൾ നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നതിന് യുക്രൈന് വിലക്കുണ്ട്. ബ്രിട്ടന്റെ സ്റ്റോം ഷാഡോ മിസൈലുകൾ യുക്രൈന് നൽകാനുള്ള തന്റെ പദ്ധതിക്ക് സ്റ്റാമർ ബൈഡന്റെ പിന്തുണതേടിയിരുന്നു. അതേസമയം, യു.എസ്. നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരേ പ്രയോഗിക്കാൻ അനുമതി നൽകണമെന്ന യുക്രൈന്റെ ആവശ്യം ബൈഡൻ തള്ളിയേക്കുമെന്നാണ് സൂചന.