Thursday, September 19, 2024

HomeAmericaസോഫ്റ്റ് വെയര്‍ എന്‍ജിനിയറായ മലയാളി യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാലസില്‍ അന്തരിച്ചു

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ മലയാളി യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാലസില്‍ അന്തരിച്ചു

spot_img
spot_img

ഡാലസ്: കോട്ടയം സ്വദേശിനിയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായിരുന്ന യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബു കുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33)ആണ് മരിച്ചത്. അനിതയുടെ വിവാഹം കഴിഞ്ഞിട്ട് നാലുമാസം മാത്രമേ ആയുള്ളൂ.

അനിത വള്ളിക്കുന്നേല്‍ ഡാലസില്‍ മൈക്രൊസോഫറ്റ കമ്പനി എന്‍ജിനീയറായിരുന്നു. ഭര്‍ത്താവ് അതുല്‍ ഡാലസില്‍ ഫേസ്ബുക്കില്‍ (മെറ്റ) എന്‍ജിനീയറാണ്.

മാതാവ്: എംസി വത്സല (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട മലപ്പുറം). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍).

ഭൗതീക ശരീരം ഞായറാഴ്ച്ച കോട്ടയം നീറിക്കാട്ടെ വസതിയില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments