Thursday, September 19, 2024

HomeAmericaയു.എസ്സിന്റെ ഒരു ആളില്ലാ ചാര വിമാനം കൂടി വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികള്‍

യു.എസ്സിന്റെ ഒരു ആളില്ലാ ചാര വിമാനം കൂടി വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികള്‍

spot_img
spot_img

സന (യെമന്‍): യു.എസ്സിന്റെ ഒരു ആളില്ലാ ചാര വിമാനം കൂടി വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികള്‍. അമേരിക്കന്‍ നിര്‍മ്മിത എം.ക്യു-9 റീപ്പര്‍ ഡ്രോണാണ് ഹൂത്തികള്‍ തകര്‍ത്തത്. തെക്കുപടിഞ്ഞാറന്‍ യെമനിലെ ധമാര്‍ പ്രവിശ്യയ്ക്കുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണാണ് തകര്‍ക്കപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സര്‍ഫസ്-ടു-എയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസിലാകുന്നത്.

ഹൂത്തി സൈന്യത്തിന്റെ വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹിയ സറീ ആണ് എം.ക്യു-9 ഡ്രോണ്‍ തകര്‍ത്തതായി അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ എം.ക്യു-9 ആണ് തങ്ങള്‍ തകര്‍ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം നേരത്തേ രണ്ട് തവണ ഡ്രോണ്‍ തകര്‍ത്തുവെന്ന് അറിയിച്ചപ്പോഴും വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിരുന്നില്ല.

പ്രാദേശികമായി നിര്‍മ്മിച്ച മിസൈല്‍ ഉപയോഗിച്ചാണ് എം.ക്യു-9 ഡ്രോണ്‍ തകര്‍ത്തതെന്നും യഹിയ സറീ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ഇറാന്‍ ‘358’ എന്നറിയപ്പെടുന്ന സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ ഹൂത്തികള്‍ക്ക് നല്‍കുന്നുണ്ട്.

അതേസമയം എം.ക്യു-9 ഡ്രോണ്‍ തകര്‍ത്തെന്ന ഹൂത്തി സൈന്യത്തിന്റെ അവകാശവാദത്തോട് യു.എസ്. ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഡ്രോണുകള്‍ നഷ്ടപ്പെട്ടതായി യു.എസ്. സൈന്യവും സ്ഥിരീകരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments