വാഷിംഗ്ടണ്‍: ലോക മാധ്യമരംഗത്തെ കുലപതി റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ പരമാധികാരമുള്ള മര്‍ഡോക് കുടുംബ് സ്റ്റിന്റെ ഭാവി തീരുമാനിക്കുന്ന കോടതി വ്യവഹാരത്തിന് തുടക്കം.മര്‍ഡോക്കിന്റെ കാലശേഷം ന്യൂസ് കോര്‍പ്, ഫോക്‌സ് ന്യൂസ് എന്നിവയുടേതടക്കം അധികാരവും കൂടുതല്‍ വോട്ടവകാശവും ആര്‍ക്കെന്ന് തീരുമാ നിക്കുന്ന നിയമപോരാട്ടത്തിനാണ് തുടക്കമാകുന്നത്.
1999ല്‍ മര്‍ഡോക് സ്ഥാപിച്ച കുടുംബ ട്രസ്റ്റിന്റെ അധികാരം മൂത്ത മക്കളായ പ്രൂഡന്‍സ്, എലിസബത്ത്, ജെയിംസ് എന്നിവരെ മാറ്റിനിര്‍ത്തി മകന്‍ ലക്ലാന് കൈമാറാനാണ് മര്‍ഡോകിന് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ഗ്രേസ്, ക്ലോ എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ കൂടി മര്‍ഡോക്കിനുണ്ട്.1960കള്‍ മുതലാണ് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം അതിവിപുലമാകുന്നത്. യു.കെയില്‍ ടൈംസ്, സ ണ്‍, യു.എസില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നീ പ്രമുഖ പത്രങ്ങളും ഫോക്സ്, ഫോക്‌സ് ന്യൂസ് ചാനലുക ളും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ്.