സജി പുല്ലാട്
ഹൂസ്റ്റൺ: ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി നടത്തിവരുന്ന മിഷ്യൻസ് ഇന്ത്യ ഇൻറർനാഷണലിൻറെ ഹൂസ്റ്റൺ-ഡാളസ് സംയുക്ത വാർഷിക റിട്രീറ്റ് ഒക്ടോബർ 4, 5, 6 തീയതികളിൽ ടെക്സാസിലെ പാലസ്റ്റൈൻ ലേക്ക് വ്യൂ കോൺഫറൻസ് സെൻററിൽ (Lakeview Methodist Conference Center,400 Private Road -6036, Palestine,Texas 75081) വെച്ച് നടത്തപ്പെടും.
റിട്രീറ്റിന്റെ വിവിധ യോഗങ്ങളിൽ മിഷ്യൻസ് ഇന്ത്യ പ്രസിഡണ്ടും, സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ജോർജ് ചെറിയാൻ, പത്നി സൂസൻ ജോർജ്, യൂത്ത് ഫോർ മിഷ്യൻസിന്റെ നേതൃത്വം വഹിക്കുന്ന മകൻ ചെറി ജോർജ്ജ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
മിഷ്യൻസ് ഇന്ത്യ യൂത്ത് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
അനുഗ്രഹീതമായ ഈ യോഗങ്ങളിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി രജിസ്ട്രേഷൻ കമ്മറ്റി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
P.V.John (Dallas)214 642 9108,
P.I.Varghese(Houston)832 439 5559,
John Kuruvilla(Houston)281 615 7603.