Sunday, December 22, 2024

HomeAmericaലെബനൻ പേജർ സ്ഫോടനം: പ്രതികരണവുമായി അമേരിക്ക

ലെബനൻ പേജർ സ്ഫോടനം: പ്രതികരണവുമായി അമേരിക്ക

spot_img
spot_img

വാഷിംഗ്ടണ്‍: ലെബനനില്‍ പതിനൊന്ന് പേരുടെ മരണത്തിനിടയാക്കി പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതില്‍ തങ്ങള്‍ക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ലെന്നും ഇറാന്‍ സംയമനം പാലിക്കണമെന്നും അമേരിക്ക ചൊവ്വാഴ്ച പറഞ്ഞു.

”അമേരിക്ക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും യുഎസിന് ഈ സംഭവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും ഈ ഘട്ടത്തില്‍ ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും,”- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതിങ്ങനെ.

ഒക്ടോബര്‍ 7ന് മറ്റൊരു ഇറാനിയന്‍ സഖ്യകക്ഷിയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയുമായി പതിവായി വെടിവയ്പ്പ് നടത്തുന്ന ഇസ്രായേലാണ് സ്ഫോടനം നടത്തിയതെന്ന വ്യാപകമായ ആരോപണം ഉയരുന്നുണ്ട്. എന്നാലിതിനെക്കുറിച്ച് പ്രതികരിക്കാന്‍ മില്ലര്‍ വിസമ്മതിച്ചു.

ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിനെതിരായ ഇറാന്റെ വലിയ പ്രതികാരത്തെ നിരുത്സാഹപ്പെടുത്താന്‍ ആഴ്ചകളോളം അമേരിക്ക നടത്തിയ സ്വകാര്യ നയതന്ത്രശ്രമത്തിന് വലിയ വെല്ലുവിളിയാണ് പുതിയ ആക്രമണം.

അതേസമയം, ഇറാനിലേക്കുള്ള യുഎസ് സന്ദേശം മാറ്റമില്ലാതെ തുടരുകയാണെന്ന് മില്ലര്‍ പറഞ്ഞു. കൂടുതല്‍ അസ്ഥിരത വര്‍ദ്ധിപ്പിക്കാനും മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്നതിന് ഒരു സംഭവവും മുതലെടുക്കരുതെന്ന് ഞങ്ങള്‍ ഇറാനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മില്ലര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments