Thursday, September 19, 2024

HomeAmericaകാരുണ്യത്തിന്റെ കരുതലായി ബെൻസൻവിൽ ക്യാറ്റിക്കിസം കുട്ടികൾ

കാരുണ്യത്തിന്റെ കരുതലായി ബെൻസൻവിൽ ക്യാറ്റിക്കിസം കുട്ടികൾ

spot_img
spot_img

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ)

ചിക്കാഗോ: ബെൻസൻവിൽ തീരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ മതബോധനവിദ്യാർത്ഥികൾ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി ” ഫീഡ് മൈ സ്റ്റാർവിങ്ങ് ചീൽഡൻ” പ്രോഗ്രാമിൽ പങ്കെടുത്തു.

ക്യാറ്റിക്കിസം ഡേ ആഘോഷത്തിന്റെ ഭാഗമായി പരി.പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നൽകിയ തീം “നിങ്ങൾ എന്നെ വിശക്കുന്നവനായി എപ്പോൾ കണ്ടു?” (മത്തായി 25: 37) തിരുവചനചോദ്യത്തിന് ഉത്തരമായാണ്കു ട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തതെന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു.

മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറ്റിഇരുപതോളം പേർ ഇതിൽ ഉടനീളം പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ ജീവിതത്തിലെ നവ്യാനുഭവമായി ഇതു
പങ്കുവെച്ചു. മതബോധനഅധ്യാപക പ്രതിനിധി സിറിയക് കീഴങ്ങാട്ട് ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments