ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിലെ അടിയന്തര നിരക്ക് വെട്ടിക്കുറച്ച കാലയളവ് ഒഴികെ, അരശതമാനം പോയിന്റ് വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിക്കുന്നത് ആശ്ചര്യകരമാണെന്നാണ് ഒരു വിഭ്ാഗം പറയുന്നത്. സിഎന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം, 2008-ല്‍ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സമയത്താണ് എഫ്ഒഎംപി അവസാനമായി നിരക്ക് കുറച്ചത്. പലിശനിരക്കിലെ ഈ മാറ്റം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ എത്തരത്തില്‍ ബാധിക്കുമെന്നു കാത്തിരുന്നു കാണാം.