Thursday, September 19, 2024

HomeAmericaവചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവര്‍ത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തില്‍

വചനാധിഷ്ഠിത ജീവിതശൈലിയും കൂട്ടായ പ്രവര്‍ത്തികളും വിശ്വാസവ്യാപനത്തിന് അനിവാര്യം: മോണ്‍. തോമസ് കളാരത്തില്‍

spot_img
spot_img

മിസ്സിസ്സാഗ: തിരുവചനാധിഷ്ഠിതമായ ജീവിതവും, കൂട്ടായ പ്രവര്‍ത്തികളും, ത്യാഗപൂര്‍ണമായ സമര്‍പ്പണവും ഒരുമിക്കുന്ന വേദികളിലൂടെ മാത്രമേ വിശ്വാസവ്യാപനം സാധ്യമാവുകയുള്ളൂവെന്ന് മോണ്‍. തോമസ് കളാരത്തില്‍. ടൊറന്റോ മിസ്സിസ്സാഗ സെന്റ്. മേരീസ് ക്‌നാനായ കത്തോലിക ഇടവകയിലെ 2024- 2025 അധ്യയനവര്‍ഷത്തെ വിശ്വാസ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ടൊറന്റോ ലത്തീന്‍ അതിരൂപതയുടെ ക്ലര്‍ജി പേര്‍സണലിലും ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ കാനഡയിലെ തുടക്കക്കാരനും, അഭ്യുദയകാംക്ഷിയുമായ മോണ്‍. തോമസ് കളാരത്തില്‍. സെപ്റ്റംബര്‍ 15-ാം തീയതി ഞായറാഴ്ചത്തെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. പത്രോസ് ചമ്പക്കരയും, മോണ്‍. തോമസ് കളാരത്തിലും കാര്‍മ്മികരായിരുന്നു. തുടര്‍ന്ന്, വിശ്വാസ പരിശീലനത്തിന്റെ ഉദ്ഘാടനവും, തിരുവോണാഘോഷങ്ങളും സംയുക്തമായി നടത്തപ്പെട്ടു.

വിശ്വാസ പരിശീലന അധ്യയനവര്‍ഷ ഉദ്ഘാടന സമ്മേളനത്തിന് വികാരി സ്വാഗതം ആശംസിക്കുകയും, പുതിയ പ്രിന്‍സിപ്പാള്‍ ശ്രീ. ലിന്‍സ് മാത്യു മരങ്ങാട്ടില്‍ കൃതഞ്ജത അറിയിക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ശ്രീ. സിജു മുടക്കിചാലില്‍, മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. ജോണ്‍ അരയത്ത്, പി.ടി.എ. പ്രതിനിധി ശ്രീമതി. ജാസ്മിന്‍ റെനി കിഴക്കേപ്പറമ്പില്‍, മാസ്റ്റര്‍. ഡാനിയേല്‍ അനീഷ് തെക്കേടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുകയും, കഴിഞ്ഞ ഏഴ് വര്‍ഷക്കാലം പ്രിന്‍സിപ്പലായി സുത്യര്‍ഹമായ ശുശ്രൂഷ നിര്‍വഹിച്ച ശ്രീ. ജോണ്‍ അരയത്തിനെ മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്യ്തു. 116 വിദ്യാര്‍ത്ഥികള്‍ വിശ്വാസ പരിശീലനത്തിലൂടെ കടന്നുപോകുന്ന ഈ അധ്യയനവര്‍ഷാരംഭ സമ്മേളനത്തിന് ഓണസദ്യയോടെ പരിസമാപ്തിയായി. മതാധ്യാപകരും, മാതാപിതാക്കളും, വിദ്യാര്‍ത്ഥികളും പരിപാടിക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments