വാഷിംഗടണ്‍: കാഴ്ച്ചയില്ലാത്തവര്‍ക്ക് കാഴ്ച്ച ലഭിക്കാന്‍ സഹായിക്കുന്ന ഉപകരണം നിര്‍മിക്കാനായി ലോകത്തെ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്
ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കിന്റെ ‘ബ്ലൈന്‍ഡ് സൈറ്റ്’ എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്നും സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചെന്നുംഇലോണ്‍ മസ്‌ക് അറിയിച്ചു.
ദൃശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തലച്ചോറിന്റെ ഭാഗമായ വിഷ്വല്‍ കോര്‍ട്ടക്‌സിന് കേട് പറ്റിയിട്ടില്ലെങ്കില്‍, ജന്മനാ അന്ധതയുള്ളവര്‍ക്കു പോലും കാഴ്ച ഇതുവഴി സാധിക്കും ത
ഉപകരണം നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയതിനൊപ്പം എഫ്ഡിഎയില്‍ നിന്നുള്ള ‘ബ്രേക്ക് ത്രൂ ഡിവൈസ്’ പദവിയും ന്യൂറാലിങ്കിന്റെ ‘ബ്ലൈന്‍ഡ് സൈറ്റ്’ ഉപകരണത്തിന് ലഭിച്ചു ജീവനു ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിര്‍ണയത്തിനോ സഹായിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് എഫ്ഡിഎ ബ്രേക്ക് ഡിവൈസ് പദവി നല്‍കുക. ചിന്തകളിലൂടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 8 പേരില്‍ കുടി ഈ ഉപകരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി.
ബ്ലൈന്‍ഡ് സൈറ്റ്’ ഇങ്ങനെ
‘സ്റ്റാര്‍ ട്രെക്ക്’എന്ന പ്രശസ്ത സിനിമ ഫ്രാഞ്ചൈസിയിലെ ‘ജിയോര്‍ഡി ലാ ഫോര്‍ജ്’ എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചാണ് മസ്‌ക് ‘ബ്ലൈന്‍ഡ് സൈറ്റ്’ പ്രഖ്യാപിച്ചത്. ജന്മനാ കാഴ്ചയില്ലാത്ത ഈ കഥാപാത്രത്തിന് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ച ലഭിക്കുന്നുണ്ട്. ഇതിനു സമാനമായി കണ്ണട പോലെ ധരിക്കാവുന്ന രീതിയിലാവും ‘ബ്ലൈന്‍ഡ് സൈറ്റ്’ ക്യാമറ നിര്‍മിക്കുക. ഈ ക്യാമറയില്‍ നിന്നുള്ള പാറ്റേണുകള്‍ വിഷ്വല്‍ കോര്‍ട്ടെക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന ചെറു ചിപ്പുകള്‍ (മൈക്രോ ഇലക്ട്രോഡ് അറേ) വഴി പുനരാവിഷ്‌കരിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്.