Thursday, September 19, 2024

HomeAmericaമുതിർന്നവർക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരൽ ഒരുക്കി ബെൻസൻവിൽ ഇടവക

മുതിർന്നവർക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരൽ ഒരുക്കി ബെൻസൻവിൽ ഇടവക

spot_img
spot_img

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ മുതിർന്നവർക്കായുള്ള ” ജോയ് മിനിസ്ട്രി” ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ കൂട്ടായ്മയിൽ ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങളായ മുതിർന്നവർക്കായി ഫാ. ബെൻസസ് ‘മുതിർന്നവരുടെ ആത്മീയത’ എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ് നയിക്കുകയും മുതിർന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജോയ് മിനിസ്ട്രി ഗ്രൂപ്പ് സെക്രട്ടറി അൽഫോൻസ അബ്രാഹം റിപ്പോർട്ട് അവതരിപ്പിച്ചു . തുടർന്ന്ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള വിവിധ കർമ്മ പരിപാടികൾ ചർച്ച ചെയ്യുകയും ആവിഷ്കരിക്കുകയും ചെയ്തു . അതേതുടർന്ന് ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങൾക്ക് ഓണസദ്യയും നടത്തപ്പെട്ടു.

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments