Thursday, September 19, 2024

HomeAmericaബാള്‍ട്ടിമോര്‍ കപ്പൽ അപകടം: ഉടമയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടി

ബാള്‍ട്ടിമോര്‍ കപ്പൽ അപകടം: ഉടമയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം തേടി

spot_img
spot_img

മെരിലാന്‍ഡ്: കഴിഞ്ഞ മാര്‍ച്ചില്‍ ബാള്‍ട്ടിമോറില്‍  കപ്പലിടിച്ച്  പാലം തകര്‍ന്ന സംഭവത്തില്‍  കപ്പലിന്റെ ഉടമയില്‍ നിന്നു  100 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കേസ് ഫയല്‍ ചെയ്തു.  യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റാണ് കേസ് ഫയല്‍ ചെയ്തത്. ബാലം തകര്‍ന്നു വീണ് കടലിനടിയില്‍ മാസങ്ങളായി കിടക്കുന്ന മാലിയ്ം നീക്കം ചെയ്യുന്നതിനും കപ്പല്‍ ചാല്‍ സുഗമമാക്കുന്നതിനും ഈ തുക വേണ്ടിവരുമെന്നും സൂചിപ്പിച്ചാമഅ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 18 നാണ് ഇത് സംബന്ധിച്ച കേസ് ഫയല്‍ ചെത്തത്. മെരിലാന്‍ഡ് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നത് അശ്രദ്ധകൊണ്ട് ഉണ്ടായ ദുരന്തമായിരുന്നുവന്നെും ഇത് ഒഴിവാക്കാന്‍ കഴിയുമെന്നുമാണ്.  അപകടമുണ്ടായ കപ്പലിന് കൃത്യ സമയങ്ങളില്‍സ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ് കപ്പലില്‍ വൈദ്യുതി നിലയ്ക്കുകയും കപ്പല്‍ ദിശ തെറ്റി ചെന്നു ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ ഇടിക്കയും ചെയ്തതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പാലം തകര്‍ന്നതോടെ മാര്‍ച്ചില്‍ അടച്ച കപ്പല്‍ പാത പിന്നീട് തുറന്നത് രണ്ടു മാസത്തിനു ശേഷമാണ്.  

അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുറമുഖം തുറക്കാനുള്ള ചെലവ് യുഎസ് നികുതിദായകരല്ല വഹിക്കേണ്ടതെന്നു അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments