Sunday, December 22, 2024

HomeAmericaമതബോധന ദിനം ആഘോഷിച്ച് ബെൻസൻവിൽ ഇടവക

മതബോധന ദിനം ആഘോഷിച്ച് ബെൻസൻവിൽ ഇടവക

spot_img
spot_img

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക യിലെ വിശ്വാസപരിശീലന സ്കൂളിൻറെ നേതൃത്വത്തിൽ മതബോധന ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . “നിന്നെ വിശക്കുന്നവൻ ആയി കണ്ടത് എപ്പോൾ ” എന്ന തിരുവചനം തീം ആയി സ്വീകരിച്ച മതബോധന ദിനം “ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ” പ്രോഗ്രാമിൽ വിശ്വാസ പരിശീലനത്തിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടവകയൊന്നാകെ അനുഗ്രഹീതവും കുട്ടികൾക്ക് നവ്യാനുഭവവും ആയി മാറി.

വിശക്കുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണ പായ്ക്കറ്റ് ഒരുക്കി ഈ സംരംഭത്തിൽ കുട്ടികൾ പങ്കെടുത്തു. ഇത് കുട്ടികളിൽ മതബോധന ദിനാഘോഷ ചൈതന്യം നിറയ്ക്കുവാൻ സഹായിച്ചു. വിശ്വാസപരിശീലകരെ എല്ലാവരെയും അന്നേദിവസം പ്രത്യേകമായി സമർപ്പിച്ച് കൃതജ്ഞതാ ബലിയും വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലകർക്കും വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കുഞ്ഞുങ്ങൾക്കും സ്നേഹവിരുന്നും മതബോധന ദിനാഘോഷത്തിന്റെ ഭാഗമായി ക്രമീകരിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ PRO

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments