Tuesday, December 24, 2024

HomeAmericaമുൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വിവരങ്ങൾ ഇറാൻ സംഘം ഹാക്ക് ചെയ്ത് ബൈഡന്റെ സംഘത്തിന് നൽകിയിരുന്നതായി...

മുൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ വിവരങ്ങൾ ഇറാൻ സംഘം ഹാക്ക് ചെയ്ത് ബൈഡന്റെ സംഘത്തിന് നൽകിയിരുന്നതായി എഫ്ബിഐ റിപ്പോർട്ട്

spot_img
spot_img

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിന്റെ പ്രചാരണ വിവരങ്ങൾ ഇറാൻ സംഘം ഹാക്ക് ചെയ്ത് അന്നത്തെ ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ തീരുമാനിച്ച ജോ ബൈഡന്റെ സംഘത്തിന് നൽകിയിരുന്നതായി റിപ്പോർട്ട്. യു.എസിന്റെ സുപ്രധാന അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് വിവരം പുറത്തുവിട്ടത്.

ട്രംപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും എഫ്.ബി.ഐ അറിയിച്ചു. ചോർത്തിയ വിവരങ്ങൾ ലഭിച്ച ബൈഡന്റെ പ്രചാരണ സംഘാംഗങ്ങൾക്ക് ഇ-മെയിലിന്റെ ഉറവിടം മനസ്സിലായിട്ടില്ലെന്നും മറുപടി നൽകിയതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, ഇറാനിൽനിന്നുള്ള വിദ്വേഷകരമായ ഇ-മെയിലുകൾ സ്വീകാര്യമല്ലെന്നും അംഗീകരിക്കില്ലെന്നും കമല ഹാരിസിന്റെ പ്രചാരകസംഘം അറിയിച്ചു. ചിലർക്ക് മാത്രമേ ഇത്തരം ഇ-മെയിലുകൾ ലഭിച്ചിരുന്നുള്ളൂവെന്നും തട്ടിപ്പായാണ് കണക്കാക്കിയതെന്നും അവർ വ്യക്തമാക്കി. വിവരങ്ങൾ ചോർന്നെന്ന് ട്രംപിന്റെ പ്രചാരണസംഘം സമ്മതിച്ചതിന് പിന്നാലെയാണ് ഇ-മെയിലുകൾ ലഭിച്ചത്.

അതേസമയം, യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണം ഇറാൻ തള്ളി. ആരോപണം അടിസ്ഥാനരഹിതവും സ്വീകാര്യമല്ലെന്നും ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സ്വാധീനം ചെലുത്തുന്നെന്ന് ആരോപിച്ച് റഷ്യൻ സർക്കാർ മാധ്യമസ്ഥാപനമായ ആർ.ടിക്കെതിരെ യു.എസ് സർക്കാർ ഉപരോധം ഏർപ്പെടുത്തുകയും ജീവനക്കാർക്കെതിരെ കുറ്റം ചുമത്തുകയുംചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments