Friday, September 20, 2024

HomeAmericaട്രംപിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത പലര്‍ക്കും ശാരീരീക അസ്വാസ്ഥ്യം

ട്രംപിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത പലര്‍ക്കും ശാരീരീക അസ്വാസ്ഥ്യം

spot_img
spot_img

ന്യൂയോര്‍ക്ക്: കഴിഞ്ഞ ആഴ്ച്ച ടക്‌സണില്‍ നടന്ന ഡൊണാല്‍ഡ് ട്രംപിന്റെ പ്രചാരണ റാലിയില്‍ പങ്കെടുത്ത പലര്‍ക്കും ശാരീരീക അസ്വാസ്ഥ്യം. സംഭവത്തില്‍ ദുരൂഹതയെന്നും ആക്ഷേപമുണ്ട്. നിരവധിപ്പേര്‍ക്ക് കണ്ണിന് ചൊറിച്ചിലും വേദനയുമാണ് ഉണ്ടായത്. ടക്സണില്‍ നടന്ന റാലിയില്‍ പങ്കെടുത്തതിനുശേഷമാണ് രോഗബാധയുണ്ടായതെന്നാണ് ഇവര്‍ പറയുന്നത്. റാലി കഴിഞ്ഞപ്പോള്‍ തന്നെ കണ്ണിന് രൂക്ഷമായ നീറ്റല്‍ അനുഭവപ്പെട്ടതോടെ അടിയന്തിര ചികിത്സ തേടിയവരുമുണ്ട്.

ചിലരുടെ കണ്ണുകളില്‍ നിന്നും തുടര്‍ച്ചയായി കണ്ണുനീര്‍ വന്നു. ചിലരുടെ മുഖത്ത് ചുവപ്പ് നിറം ആയി. ചിലര്‍ക്ക് കഴുത്തിന് അസഹനീയമായ വേദന അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നു ട്രംപിന്റെ പ്രചാരണ വക്താവ് അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments