Monday, December 23, 2024

HomeAmericaമധ്യപൂർവദേശത്തു യുദ്ധഭീതി: സർവ സന്നാഹങ്ങളുമായി യുഎസും രംഗത്ത്

മധ്യപൂർവദേശത്തു യുദ്ധഭീതി: സർവ സന്നാഹങ്ങളുമായി യുഎസും രംഗത്ത്

spot_img
spot_img

വാഷിംഗ്ടൺ: പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം കൂടി അരങ്ങേറിയതോടെ മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്. 

മധ്യപൂർവദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും ആ സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു. ഇസ്രയേൽ– ലബനൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയർന്നു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യുഎസ് വർഷങ്ങളായി ഇവിടെ സൈനികശക്തി ബലപ്പെടുത്തുകയാണ്.

യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, കഴിഞ്ഞ ആഴ്ച നിരവധി തവണ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇവിടെ സേനാവിന്യാസം വർധിപ്പിക്കുന്നതിന്റെ സൂചനകളൊന്നും യുഎസ് നിലവിൽ നൽകിയിട്ടില്ല. നിലവിലുള്ള സൈന്യത്തോട് അവിടെ തുടരാനാണ് നിർദേശം. യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനു യുഎസ് സൈനികപിന്തുണ നൽകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

‘‘നിലവിൽ അവിടെ വിന്യസിച്ചിട്ടുള്ള സന്നാഹങ്ങൾക്ക് ഞങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പൂർണ വിശ്വാസമുണ്ട്, ആവശ്യമെങ്കിൽ ഇസ്രയേലിനെ സംരക്ഷിക്കാനും തയാറാണ്’’– എന്നാണ് സേനാവിന്യാസത്തെ കുറിച്ച് പെന്റഗൺ വക്താവ് വാർത്താ ഏജൻസിയെ അറിയിച്ചത്. എന്നാൽ യുഎസ് സൈന്യം വിവിധ സംഘർഷ മേഖലകളിൽ പട്രോളിങ് നടത്തുന്നതിനാൽ ആയുധങ്ങൾ എത്രയായാലും അധികമാകില്ലെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ പക്ഷം. ഇറാഖിലും സിറിയയിലും ഐഎസിനെതിരായ നടപടികൾ, ഇസ്രയേലിന് സംരക്ഷണ കവചം, ഇറാന്റെ പിന്തുണയോടെ ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ ചെറുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നെന്നും അവർ പറയുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments