Wednesday, December 4, 2024

HomeAmericaജിമ്മി സൈമണ്‍ വെട്ടുകാട്ടിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച; ഭൗതീക ശരീരം തിങ്കളാഴ്ച്ച വസതിയിലെത്തിക്കും

ജിമ്മി സൈമണ്‍ വെട്ടുകാട്ടിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച; ഭൗതീക ശരീരം തിങ്കളാഴ്ച്ച വസതിയിലെത്തിക്കും

spot_img
spot_img

കോട്ടയം:  കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ച അമേരിക്കന്‍ മലയാളി ജിമ്മി സൈമണ്‍ വെട്ടുകാട്ടിലിന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച നടക്കും. ഭൗതീക ശരീരം തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് ജന്മദേശമായ പുന്നത്തുറയിലെ വെട്ടുകാട്ടില്‍ വസതിയിലെത്തിക്കും.  


സംസ്‌ക്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 24-ന് ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന്  വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം  നടത്തും
ചിക്കാഗോയില്‍ 34 വര്‍ഷമായി സ്ഥിരതാമസമാക്കിയ  സൈമണ്‍ ജന്മനാട്ടിലേക്ക് വരവെ നെടുമ്പാശേരി വിമാനത്താവളത്തില്‍  കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായി മരണം സംഭവിച്ചത്.. 30 വര്‍ഷമായി ചിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള കിന്‍ഡ്രഡ് ആശുപത്രിയില്‍ റെസ്പിറേറ്ററി തെറാപ്പി സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

പുന്നത്തുറ വെട്ടുകാട്ടില്‍ പരേതനായ സൈമണിന്റെയും  തങ്കമ്മയുടേയും പുത്രനാണ് ജിമ്മി.  . ഭാര്യ റാണി കടവില്‍. മക്കള്‍: ഡോ. നിമ്മി, നീതു, ഡോ. റ്റോണി. മരുമകന്‍: ഉണ്ണി. കൊച്ചുമകന്‍ ജോമി ഹെന്‍ട്രി. സഹോദരങ്ങള്‍: റോബി/ലിസമ്മ വെട്ടുകാട്ടില്‍ (ചിക്കാഗോ), റ്റോമി/ലിബി വെട്ടുകാട്ടില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments