Sunday, December 22, 2024

HomeAmerica"ഡോണി മൈ സൺ" സോഷ്യൽ മീഡിയ പ്‌ലാറ്റ്ഫോമുകളിലേക്ക്‌

“ഡോണി മൈ സൺ” സോഷ്യൽ മീഡിയ പ്‌ലാറ്റ്ഫോമുകളിലേക്ക്‌

spot_img
spot_img

മഴവിൽ അമേരിക്ക ഫിലംസ് അവതരിപ്പിക്കുന്ന “ഡോണി മൈ സൺ” സോഷ്യൽ മീഡിയ പ്‌ലാറ്റ്ഫോമുകളിലേക്ക്‌. അഭിനേതാവും, സംവിധായകനും, സിനിമാ നിർമ്മാതാവുമായ ഷാജി എണ്ണശ്ശേരിൽ, മഴവിൽ അമേരിക്ക ഫിലിംസിന്‍റെ ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന “ഡോണി മൈസൺ” മലയാള ചലച്ചിത്രം 2024, സെപ്റ്റംബർ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്, Echo Centre, ക്ലിന്റൺ ജി മാർട്ട് പാർക്ക്‌,ഓഡിറ്റോറിയം, ന്യൂ ഹൈഡ് പാർക്ക്, Rd &Marcus Ave, ന്യൂയോർക്കിൽ വെച്ച് പ്രദർശിപ്പിക്കുന്നതാണ്.
കഥ, TA ചാലിയാർ കോട്ടയം, സംഭാഷണം റോയി ബേബി, DOPഹരിതേജസ് കൊടുങ്ങല്ലൂർ & ഫിലിപ്പ് മാരീറ്റ്, ലൊക്കേഷൻ മാനേജർ ഉഷ & സാബു, ചിത്രസംയോജനം തമ്പുരാൻ ചെന്നൈ & സനൂപ്, അസിസ്റ്റന്റ് ഡയറക്ടർ വത്സല ഹരി കൊടുങ്ങല്ലൂർ.
അമേരിക്കയിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച ഈ കുടുംബ ചിത്രത്തിൽ മേരിക്കുട്ടി കുര്യൻ, ബിജോയ് കൊട്ടാരക്കര, റോയ് ബേബി, ഉഷാ ജോർജ്, ജോൺ മിനിയോള, രാജു എബ്രഹാം, ഗ്രേസി എബ്രഹാം, ജെനു, കോശി ഉമ്മൻ, ഈപ്പൻ ജോർജ്, സജി തോമസ്, ബാബു രാമപുരം, ബിന്ദു ജസ്റ്റിൻ, ഷാജി എണ്ണശേരിൽ, അസീം, സാബു വർഗീസ്, സജി ജോർജ്, ദീപാരാജ്, വത്സല ഹരി,സേലം പ്രഭാ,അംബിക ദേവി, TA ചാലിയാർ, സോമോൻ കോട്ടയം, സന്ദീപ്, ഷാഫി കൊടുങ്ങല്ലൂർ , അബ്ദുൾ റഹ്മാൻ, ഫാർദ്ദിൻ,അഷറഫ്, അബുക്ക എന്നിവർ അഭിനയിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments