Monday, December 23, 2024

HomeAmericaസീറോ മലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ തിരിതെളിയും

സീറോ മലബാര്‍ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനു വെള്ളിയാഴ്ച്ച ഫിലാഡല്‍ഫിയയില്‍ തിരിതെളിയും

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ചിക്കാഗൊ സെന്റ് തോമസ് സീറോമലബാര്‍ രൂപതയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ(എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിനു സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച്ച ഒരുമണിക്കു രജിസ്‌ട്രേഷനോടെ തുടക്കമാവും. സീറോമലബാര്‍ വിശ്വാസപാരമ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ലിറ്റര്‍ജിക്കല്‍ ആഘോഷങ്ങളോടൊപ്പം,കണ്ണിനും, കാതിനും, മനസിനും ഒരുപോലെ കുളിര്‍മ്മയേകുന്ന വിവിധരസക്കൂട്ടുപരിപാടികളുമായി വെള്ളിയാഴ്ച്ച സമാരംഭിക്കുന്ന ത്രിദിനകുടുംബസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ വ്യത്യസ്ത രുചിഭേദത്തിന്റെസ്വരരാഗസംഗീതമസാലക്കൂട്ടുകളുമായി ലോകപ്രശസ്ത സംഗീത ബാന്‍ഡായ ‘മസാലകോഫി’യുടെ അത്യുഗ്രപ്രകടനം കാണികളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും.

വിവിധഭാഷകളില്‍ ആലപിക്കപ്പെടുന്ന സംഗീതധാര കലാസ്വാദകരുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ഹൃദയം കവരും.ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസം യൂത്ത്‌വോളിബോള്‍ ടൂര്‍ണമെന്റ്, വിവിധവിഷയങ്ങളെ അധികരിച്ചുള്ള വിജ്ഞാനപ്രദമായ ചര്‍ച്ചാസമ്മേളനങ്ങള്‍, യംഗ്‌പ്രൊഫഷണല്‍സ് മീറ്റ്, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍,നസ്രാണിതനിമയിലുള്ള ഘോഷയാത്ര, ലിറ്റര്‍ജിക്കല്‍ ക്വയര്‍ഫെസ്റ്റ്, ഫാഷന്‍ഷോ, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പാടും പാതിരി എന്നറിയപ്പെടുന്ന കര്‍ണാട്ടിക് സംഗീത ഗുരു റവ. ഡോ. പാടും പാതിരിപോള്‍ പൂവത്തിങ്കല്‍ സി. എം. ഐ നയിക്കുന്ന സായാഹ്ന്ന സംഗീതം ആണ് സെപ്റ്റംബര്‍ 28 ശനിയാഴ്ച്ചയിലെ ഹൈലൈറ്റ്. വൈകുന്നേരം ഏഴുമണിമുതല്‍ ആരംഭിക്കുന്ന ഈ സംഗീതനിശയില്‍ പൂവത്തിങ്കലച്ചനൊപ്പം അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യര്‍, സുഷമ പ്രവീണ്‍ എന്നിവരും അണിചേരും.സമാപനദിവസമായ ഞായറാഴ്ച്ച 9.30 ന് ആഘോഷമായ ദിവ്യബലി.ചിക്കാഗോ രൂപതാ മെത്രാന്മാരും, വൈദികരും കാര്‍മ്മികരാവുന്ന ദിവ്യബലിമധ്യേ വിവാഹജീവിതത്തിന്റെ 25, 50 വര്‍ഷങ്ങള്‍ പിന്നിടുന്ന ജൂബിലിദമ്പതിമാരെ ആശീര്‍വദിച്ചനുഗ്രഹിക്കും.ഫാമിലി കോണ്‍ഫറന്‍സിന്റെ രക്ഷാധികാരികളായ ബിഷപ് മാര്‍ ജോയ്ആലപ്പാട്ട്, ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്. എം. സി. സി. നാഷണല്‍ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരില്‍, ആതിഥേയ ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സഹവികാരി റവ. ഫാ. റിനേഴ്‌സ്‌കോയിക്കലോട്ട് എന്നിവര്‍ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കും. കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക്ംംം.ാെരരഷൗയശഹലല.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍സാധിക്കും. വാക്ക് ഇന്‍ രജിസ്റ്റ്രേഷനും സ്വീകരിക്കും.വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 മുതല്‍ നടക്കുന്ന മസാല കോഫി മസാല കോഫി മസാല കോഫിസംഗീതപ്രോഗ്രാമിനു പൊതുജനങ്ങള്‍ക്ക് പാസുമൂലം പ്രവേശനം
അനുവദിച്ചിട്ടു്. ടിക്കറ്റുകള്‍ ഇന്‍ഡ്യന്‍ കടകളിലും, വെള്ളിയാഴ്ച്ച ദിവസംസീറോമലബാര്‍ പള്ളിയുടെ രജിസ്‌ട്രേഷന്‍ കൗറിലും ലഭിക്കും.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് മാത്യു സി.പി.എ. +1 267 549 1196
ജോസ് മാളേയ്ക്കല്‍ +1 215 873 6943
സിബിച്ചന്‍ ചെമ്പ്‌ളായില്‍ +1 215 869 5604
എന്നിവരുമായി ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments