കീവ്: റഷ്യയുമായുള്ള യുദ്ധം ചിലര്‍ വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്‌റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ‘നമ്മള്‍ ചിന്തിക്കുന്നതിനെക്കാളും സമാധാനത്തോട് അടുത്തിരിക്കുന്നതായി ഞാന്‍ കരുതുന്നു. നമ്മള്‍ വളരെ ശക്തരായിരിക്കണം’ അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്‌റ് ജോ ബൈഡന് ഈ ആഴ്ച സമര്‍പ്പിക്കുന്ന വിജയപദ്ധതി യുക്രെയ്‌ന്റെ സഖ്യകക്ഷികള്‍ യുക്രെയ്ന്‍ സൈന്യത്തെ ശക്തിപ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് യുഎസ് ബ്രോഡ്കാസ്റ്റര്‍ എബിസി ന്യൂസിനോട് സംസാരിച്ച സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുമായി ചര്‍ച്ച നടത്തുന്നതിനല്ല പദ്ധതി, മറിച്ച് യുദ്ധം നിര്‍ത്താനുള്ള നയതന്ത്ര മാര്‍ഗത്തിലേക്കുള്ള പാലമായിരുന്നു അത്- സെലെന്‍സ്‌കി പറഞ്ഞു. കീവ് ശക്തമായ ഒരു സ്ഥാനത്തു വന്നാല്‍ മാത്രമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുക്രെയ്‌ന് പ്രേരിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രേനിയന്‍ പദ്ധതിയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ റഷ്യ ജാഗ്രത പാലിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുമ്പോള്‍ മാത്രമേ സംഘര്‍ഷം അവസാനിക്കൂ എന്നും ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കേവ് പറഞ്ഞു.
റഷ്യയിലേക്ക് ആഴത്തില്‍ ആക്രമണം നടത്താന്‍ ഉപയോഗിക്കാവുന്ന ദീര്‍ഘദൂര മിസൈലുകളുടെ ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ യുക്രെയ്‌നെ അനുവദിക്കണമെന്ന് സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആഴ്ച യുഎസ് സന്ദര്‍ശിക്കുമ്പോള്‍ വീണ്ടും അത് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
യുക്രെയ്‌ന് പച്ചക്കൊടി കാണിക്കണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബൈഡന്‍ ഞായറാഴ്ച പറഞ്ഞിരുന്നു. തീരുമാനത്തിന് യുഎസ് നേതൃത്വം നല്‍കേണ്ടതുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. ‘എല്ലാവരും ബൈഡനെ ഉറ്റുനോക്കുന്നു, സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കിത് ആവശ്യമാണ്’- അദ്ദേഹം എബിസിയോട് പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്ന സെലെന്‍സ്‌കി യുഎസ് പ്രസിഡന്‌റ് സ്ഥാനാര്‍ഥികളായ ഡോണള്‍ഡ് ട്രംപിനെയും കമല ഹാരിസിനെയും കാണുന്നുണ്ട്. റഷ്യയുടെ തുടര്‍ച്ചായ ആക്രമണത്തിന് യുക്രെയ്ന്‍ ഇരയായ സാഹചര്യത്തില്‍ക്കൂടിയാണ് സെലെന്‍സ്‌കിയുടെ യുഎസ് യാത്ര.