Friday, October 18, 2024

HomeAmericaഹൂസ്റ്റണിൽ അന്തരിച്ച സാറാമ്മ ജോസഫിന്റെ (മോനി) സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റണിൽ അന്തരിച്ച സാറാമ്മ ജോസഫിന്റെ (മോനി) സംസ്കാരം ശനിയാഴ്ച

spot_img
spot_img

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവും ,കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്റെ ഭാര്യയുമായ സാറാമ്മ ജോസഫിന്റെ (മോനി 77) ഭൗതിക ശരീരം 27 ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ സെൻറ്. ഗ്രിഗോറിയോസ് പള്ളിയിൽ (13218 Player Street, Houston, TX 77045) പൊതു ദർശനത്തിന് വയ്ക്കുന്നതാണ് .

28 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1:30 ന് സെൻറ്. ഗ്രിഗോറിയോസ് ഇടവകയിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ് .പരേത മണർകാട് വൈശൃംപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: മിനി,ജെയ്നി( ഇരുവരും
ഡാലസ്), ജെയ്സൺ (ഹ്യൂസ്റ്റൺ)
മരുമക്കൾ: റെനി, വിൻസൺ.( ഇരുവരും ഡാലസ്)
കൊച്ചുമക്കൾ: ജോയ്, നിക്കോളാസ്, മാഡലിൻ,എലിയാന.
സഹോദരി: ലിസി മോൾ ചാക്കോ( ഹൂസ്റ്റൺ).
സംസ്കാര ശുശ്രൂഷകളുടെ തത്സമയ വീഡിയോ താഴെ കാണുന്ന യൂട്യൂബ് ചാനലിൽ
ലഭ്യമാണ്.
YouTube/GTV Global

വാര്‍ത്ത: സജി പുല്ലാട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments