ഡാളസ്: അജോ സാമുവേൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിറ്റ് കോം ഷോർട് മൂവി ‘മലയാളി ഫ്രം അമേരിക്ക’ ടീം കിരികിരിപ്പുകൾ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. അമേരിക്കയിലെ ഡാളസിൽ ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ അക്കരകാഴ്ച്ചകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ജോസുകുട്ടി വലിയകല്ലുങ്കൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ പ്രമുഖ റേഡിയോ ചാനൽ ആയ മല്ലു കഫെ (മീഡിയ പാർട്ണർ) സിഇഒ റേഡിയോ ജോക്കി ഷിബി റോയ്, മനോജ് പിള്ള മെൽവിൻ സജീവ്, അരുൺ കൃഷ്ണൻ, അലീന, അജോ സാമുവേൽ, ടോം ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ. ക്യാമറ, എഡിറ്റിങ്: അനീഷ് ജേക്കബ്. നിർമ്മാണം: ഷിജു എബ്രഹാം, ഫിനാൻഷ്യൽ സർവീസസ് ഗ്രാൻഡ് ഗ്രൂപ്പ്, ദീപക് ബെന്നി.
ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ആർജെ ഷിബി അറിയിച്ചു.