Saturday, December 21, 2024

HomeAmericaചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11-ാമത് ചീട്ടുകളി മത്സരം ശനിയാഴ്‌ച : ഒരുക്കങ്ങൾ പൂർത്തിയായി

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11-ാമത് ചീട്ടുകളി മത്സരം ശനിയാഴ്‌ച : ഒരുക്കങ്ങൾ പൂർത്തിയായി

spot_img
spot_img

മാത്യു തട്ടാമറ്റം

സെപ്റ്റംബർ 28 ശനിയാഴ്‌ച ചിക്കാഗോ ക്നാനായ സെന്ററിൽ

ചിക്കാഗോ മലയാളി സമൂഹത്തെ പ്രകമ്പനം കൊള്ളിച്ച ഇൻ്റർനാഷണൽ വടംവലി മത്സരത്തിനു ശേഷം ചിക്കാഗോ സോഷ്യൽ ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 11-ാമത് നാഷണൽ ചീട്ടുകളി മത്സരം 2024 സെപ്റ്റംബർ 28 ശനിയാഴ്ച്‌ച രാവിലെ 10 മണി മുതൽ ചിക്കാഗോ ക്നാനായ സെൻ്ററിൽ (1800 E., Oaktom Street, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.

ഈ വാശിയേറിയ മത്സരത്തിൽ 28 (ലേലം) ഒന്നാം സമ്മാനം സെൻ്റ് മേരീസ് പെട്രോളിയം സ്പോൺസർ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം Royal Groceries & Kitchen സ്പോൺസർ ചെയ്യുന്ന 751 ഡോളറും എവർറോ ളിംഗ് ട്രോഫിയും മൂന്നാം സമ്മാനം Cleartax Consulting സ്പോൺസർ ചെയ്യുന്ന 501 ഡോളറും എവർറോ ളിംഗ് ട്രോഫിയും, നാലം സമ്മാനം സൈമൺ ചക്കാലപ്പടവിൽ സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.

റമ്മി മത്സരത്തിൽ ഒന്നാം സമ്മാനം Urban Cleaners സ്പോൺസർ ചെയ്യുന്ന 1501 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം Curry Leaves സ്പോൺസർ ചെയ്യുന്ന 751 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം പീറ്റർ കുളങ്ങര സ്പോൺസർ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം റോയി നെല്ലാമറ്റം സ്പോൺസർ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.

ഭാരവാഹികളായ സിബി കദളിമറ്റം (പ്രസിഡൻ്റ്), ജെസ്സ്മോൻ പുറമഠത്തിൽ (വൈസ് പ്രസിഡന്റ്), സിബി കൈതക്കത്തൊട്ടിയിൽ (സെക്രട്ടറി), ജോമോൻ തൊടുകയിൽ (ട്രഷറർ), സാബു പടിഞ്ഞാറേൽ (ജോ യിന്റ് സെക്രട്ടറി) എന്നിവരും ചീട്ടുകളി കോ-ഓർഡിനേറ്റേഴ്‌സായ അഭിലാഷ് നെല്ലാമറ്റം, റോയി മുണ്ടയ്ക്ക പ്പറമ്പിൽ, പ്രസാദ് വെള്ളിയാൻ, ബിജോയി കാപ്പൻ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ എന്നിവരും, അലക്സ് പടി ഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള ജഡ്‌ജിംഗ് പാനലും, ടെക്നിക്കൽ കോർഡിനേറ്റർ മനോജ് വഞ്ചിയിൽ എന്നിവരും തയ്യാറായിക്കഴിഞ്ഞു. ഈ വാശിയേറിയ മത്സരത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മല യാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ മെമ്പേഴ്‌സിൻ്റെ പേരിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ടൂർണമെൻ്റ് കമ്മിറ്റിയും സ്വാഗതം ചെയ്യുന്നു.

FOR MORE INFORMATION
SIBI KADALIMATTOM (847) 338-8265, JESSMON PURAMADATHIL (224) 766-9695, SIBI KAITHAKKATHOTTIYIL (773) 620-1202, JOMON THODUKAYIL (312) 719-3517, SABU PADINJAREL (708) 299-3208
ABHILASH NELLAMATTOM (224) 388-4530, ROY MUNDACKAPARAMBIL (773) 540-0100, PRASAD VELLIYAN (847) 322-2560 BIJOY KAPPAN (630) 656-7336

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments