Thursday, October 17, 2024

HomeAmericaസീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സിന് തിരി തെളിയുന്നു; അല്‍മായ സെമിനാറുകളും ചര്‍ച്ചകളും ശനിയാഴ്ച്ച

സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സിന് തിരി തെളിയുന്നു; അല്‍മായ സെമിനാറുകളും ചര്‍ച്ചകളും ശനിയാഴ്ച്ച

spot_img
spot_img

ജോര്‍ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സിന് തിരി തെളിയുന്നു.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഫ്രസിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.

ഇന്ന് (വെള്ളിയാഴ്ച) മുതല്‍ 29 ഞായറാഴ്ച വരെ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫ്രന്‍സില്‍ അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളെ പ്രതിനിധീകരിച്ച് വൈദിക ശ്രേഷ്ഠരും വിശ്വാസികളും എത്തിചേരുന്നു.
ജൂബിലി ആഘോഷങ്ങള്‍ക്ക് ചിക്കാഗോ രൂപത മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ട് തിരിതെളിക്കും.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം 11 നാണ് സെമിനാര്‍ .

ജോര്‍ജ്ജ് ഓലിക്കല്‍ ചെയര്‍ പേഴ്‌സണായ സെമിനാറിന് വികാരി ജനറാള്‍ ജോണ്‍ മേലേപ്പുറം, ജോയി കുറ്റിയാനി എന്നിവര്‍ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് ദാനവേലിയുടെയും കോണ്‍ഫ്രന്‍സ് ചെയര്‍മ ജോര്‍ജ്ജ് മാത്യൂവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments