Friday, October 18, 2024

HomeAmericaതിരഞ്ഞെടുപ്പ് പ്രചാരണം: വജ്രം പതിച്ച ട്രംപ് വാച്ചുകൾ മാർക്കറ്റിൽ

തിരഞ്ഞെടുപ്പ് പ്രചാരണം: വജ്രം പതിച്ച ട്രംപ് വാച്ചുകൾ മാർക്കറ്റിൽ

spot_img
spot_img

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോൽക്കുമെന്നാണു അഭിപ്രായ സർവേകൾ. തോറ്റാലും ജയിച്ചാലും തിരഞ്ഞെടുപ്പിനു മുൻപ് കൈ നിറയെ പണം വാരാനാണു ട്രംപിന്റെ പദ്ധതി. തിരഞ്ഞെടുപ്പിനു 40 ദിവസം ബാക്കി നിൽക്കെ വജ്രം പതിച്ച ഔദ്യോഗിക ട്രംപ് വാച്ച് ശേഖരം വ്യാഴാഴ്ച പുറത്തിറക്കി. 83 ലക്ഷത്തിലധികം രൂപ വില വരുന്ന ഡയമണ്ട് വാച്ചുകളാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. ബെസലുകളിൽ 122 ഡയമണ്ടുകൾ പതിച്ച 18 കാരറ്റ് സ്വർണ വാച്ചുകൾ 3 സ്റ്റൈലുകളിൽ ലഭ്യമാണ്.

മുൻപ് ബൈബിളും ചെരിപ്പും വോഡ്കയും വരെ സ്വന്തം പേരിൽ വിറ്റു പണമുണ്ടാക്കിയ ട്രംപ് രാഷ്ട്രീയവും കച്ചവടവും കൂട്ടിക്കുഴയ്ക്കാറുണ്ട്. എന്നാൽ, ട്രംപിന്റെ പേരും രൂപവും ഉപയോഗിക്കാൻ ലൈസൻസ് നേടിയ കമ്പനിയാണ് കച്ചവടം നടത്തുന്നതെന്നും ലാഭം ട്രംപിന്റെ പ്രചാരണത്തിനോ ട്രംപ് ഓർഗനൈസേഷനോ ഉപയോഗിക്കുന്നില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments