വാഷിംഗ്ടൺ: തകർന്ന കുടിയേറ്റ സംവിധാനങ്ങൾ പുനസ്ഥാപിക്കും എന്ന കമല ഹാരിസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ട്രംപ് രംഗത്തുവന്നു. കമല നമ്മുടെ രാജ്യത്തിന്റെ തെരുവുകളെ അക്രമി സംഘങ്ങൾക്കു വിട്ടുകൊടുത്തെന്ന് ട്രംപ് ആരോപിച്ചു. നാല് വർഷം അധികാരത്തിലിരുന്നിട്ടും രാജ്യാതിർത്തികളിൽ സന്ദർശിക്കാൻ തയാറാകാതിരുന്ന കമല ഇപ്പോൾ അവിടെ പോയതിനു പിന്നിൽ ലക്ഷ്യം വേറെയാണെന്ന് പറഞ്ഞ ട്രംപ് കമലയ്ക്ക് ഇത് മോശ സമയമാണെന്നും കുറ്റപ്പെടുത്തി.
കമല നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമലാ ഹാരിസ് ചെയ്തത് പൊറുക്കാനാവാത്തതാണ്. അവൾ ചെയ്തത് കുറ്റകരമാണ്. അത് ക്രിമിനൽ ആയിരിക്കണം. രാജ്യത്തിൻ്റെ പരമാധികാരം കെടുത്തിക്കളഞ്ഞ കമല നമ്മുടെ രാജ്യത്തെ നശിപ്പിച്ചെന്നും ട്രംപ് ആരോപിച്ചു.
അതേസമയം, പ്രസിഡന്റായിരിക്കവേ ഇത്തരം വിഷയങ്ങളിൽ പരാജയപ്പെട്ടയാളാണ് ഡൊണാൾഡ് ട്രംപ് എന്നും അദ്ദേഹത്തിന്റെ നേതൃ പരാജയം അംഗീകരിക്കാനാവില്ലെന്നും കമല പറഞ്ഞു. അദ്ദേഹത്തിനുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ നൽകണമെന്നും അവർ തന്റെ വോട്ടർമാരോട് പറഞ്ഞു.